അഗളി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ ത്തി വെച്ചിരുന്ന സൈലന്റ് വാലി ഇക്കോ ടൂറിസം ആഗസ്റ്റ് ഒമ്പതാം തിയ്യതി മുതല്‍ പുനരാരംഭിക്കുന്നതായി സൈലന്റ് വാലി വൈല്‍ ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.രാവിലെ എട്ടു മണി മുതല്‍ ഉച്ച യ്ക്ക് ഒരു മണി വരെയുള്ള സൈരന്ദ്രി സഫാരിയാണ് ആരംഭിക്കു ന്നത്.ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്തു രണ്ടാഴ്ച പൂര്‍ത്തിയാ യവര്‍,72 മണിക്കൂറിനിടെ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവാ യവര്‍ എന്നിവയിലേതെങ്കിലും ഉള്ളവര്‍ക്കു മാത്രമായിരിക്കും പ്രവേശനം.കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 24നാണ് സൈലന്റ് വാലി ദേശീയോദ്യാനം അടച്ചത്.മുന്‍ ലോക് ഡൗണിലും ഉദ്യാനം അടച്ചിരുന്നുയസന്ദര്‍ശകര്‍ ഏറ്റവുമധികം എത്തുന്ന സമയത്ത് ഉദ്യാനം അടച്ചിടേണ്ടി വന്നതിലൂടെ വരുമാന നഷ്ടവുമുണ്ടായി.വന്യതയുടെ അഴക് നിറഞ്ഞു നില്‍ക്കുന്ന നിത്യ ഹരിത മഴക്കാടായ സൈലന്റ് വാലി സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.90 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം.650 രൂപയാണ് പ്രവേശന ഫീസ്.ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങ ള്‍ക്കും മുന്‍കൂര്‍ ബുക്കിങ്ങിനും 85898 95652 എന്ന നമ്പറില്‍ വിളിക്കാം.