കോട്ടോപ്പാടം: തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തി ല്‍ വീണ്ടും പുലിയെ കണ്ടെന്ന്.വലിയപറമ്പില്‍ താമസിക്കുന്ന യു വാക്കള്‍ കഴിഞ്ഞ ദിവസം സായാഹ്ന സവാരിക്കായി ഇറങ്ങിയപ്പോ ഴാണ് കോട്ടക്കുന്ന് ഭാഗത്ത് പുലിയെ കണ്ടതെന്ന് പറയപ്പെടുന്നു. നട ന്ന് പോകുന്നതിനിടെ വലിപ്പമുള്ള ജീവിയുടെ തല കണ്ടതെന്നും പിന്നീട് ശ്രദ്ധിച്ചു നോക്കിയപ്പോഴാണേ്രത പുലിയാണെന്നത് വ്യക്ത മായത്.ഇത് ക്യമാറയില്‍ പകര്‍ത്തുകയും ചെയ്തു.കഴിഞ്ഞ ദിവസങ്ങ ളില്‍ സമൂഹമാധ്യമങ്ങളിലൂടെ ഫാമില്‍ പുലിയെ കണ്ടതായി അറി യിച്ച് ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.ഇതോടെ പ്രദേശം ഭീതിയിലായി രിക്കുകയാണ്.
ഫാമിനകത്ത് പലതവണ പുലിയെ കണ്ടതായി പറയപ്പെട്ടിരുന്നു. തി രുവിഴാംകുന്ന് മേഖലയില്‍ വളര്‍ത്തുമൃഗങ്ങളെ വന്യജീവി ആക്രമി ക്കുന്നത് പതിവായതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ ഫാമിന കത്ത് വനപാലകരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരു ന്നു.കാട്ടുപന്നി,കാട്ടുപൂച്ച എന്നിവയുടെ അവശിഷ്ടങ്ങള്‍ തിരച്ചിലി ല്‍ കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്ന് വനംവകുപ്പ് കൂട് സ്ഥാപിക്കു കയും ചെയ്തിരുന്നു.ഇതിന് ശേഷം രണ്ട് മാസങ്ങള്‍ക്ക് മുമ്പും ഫാമി ല്‍ പുലിയെ കണ്ടതായി തൊഴിലാളികള്‍ അറിയിച്ചിരുന്നു. ഇതിനി ടെ കാട്ടാനകളും ഫാമില്‍ തമ്പടിച്ചതോടെ ചുറ്റുമുള്ള ജനവാസ മേഖ ലയിലെ ജീവിതം ഭീതിയുടെ നിഴലിലായിരിക്കുകയാണ്. വനപാല കര്‍ ഈ മേഖലയില്‍ റോന്ത് ചുറ്റാറുണ്ട്.
ഫാമിനകത്ത് പൊന്തക്കാടുകള്‍ വളര്‍ന്ന് നില്‍ക്കുന്നതാണ് കാട്ടാന യും പുലിയും കാട്ടുപന്നിയുമെല്ലാം തമ്പടിക്കാനിടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.വന്യമൃഗങ്ങള്‍ ജനവാസമേഖലയിലെ കൃഷി യിടങ്ങളിലെത്തി നാശനഷ്ടങ്ങളുണ്ടാക്കുന്നതായും ആക്ഷേപമു ണ്ട്.രണ്ടാഴ്ച മുമ്പ് കാപ്പുപറമ്പില്‍ കാട്ടാനയിറങ്ങി കൃഷിനാശം വരു ത്തിയിരുന്നു.ഫാമിനകത്തുണ്ടായിരുന്ന കാട്ടാനകളാണ് വെള്ളിയാ ര്‍ പുഴ കടന്ന് കാപ്പുപറമ്പിലെത്തിയിരുന്നതത്രേ.ഫാമിനകത്ത് വന്യ ജീവി ശല്യത്തിന് പരിഹാരം കാണാന്‍ കാട് വെട്ടിത്തെളിക്കണമെ ന്നും ചുറ്റുമതില്‍ നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ കേര ള വെറ്റററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാ ശാല വൈസ് ചാന്‍സിലര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.