മണ്ണാര്‍ക്കാട്: നാലര പതിറ്റാണ്ട് കാലത്തോളം മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ചലച്ചിത്ര കാഴ്ചകളുടെ വസന്തമൊരുക്കിയ ആരാധന തിയേറ്ററും ഒടു വില്‍ ഓര്‍മ്മകളുടെ വെള്ളിത്തിരയിലേക്ക് മറയുന്നു.കോവിഡ് പ്ര തിസന്ധിയെ തുടര്‍ന്ന് തിയേറ്റര്‍ പൊളിച്ച് തുടങ്ങി.
ഒരു തലമുറയുടെ സിനിമാ ആസ്വാദനത്തിന് തിളക്കമേകിയ ഇടമാ ണ് ഓലമേഞ്ഞ ഈ കൊട്ടക.മണ്ണാര്‍ക്കാട്ടെ ആദ്യ ഡിടിഎസ് തിയേറ്റ റാണ്. 1976 ഒക്ടോബര്‍ അഞ്ചിന് തിരുവിളയാടല്‍ എന്ന സിനിമ പ്ര ദര്‍ശിപ്പിച്ചാണ് പ്രവര്‍ത്തനമാരംഭിച്ചത്.ധനുഷ് ചിത്രമായ കര്‍ണനാ യിരുന്നു അവസാനം പ്രദര്‍ശിപ്പിച്ച സിനിമ.തുടക്ക കാലത്ത് 75 പൈ സയായിരുന്നു നിരക്ക്.പിന്നീട് അത് ഒന്നര,രണ്ട് രൂപയില്‍ നിന്നും ഉയര്‍ന്ന് പ്രദര്‍ശനം നിര്‍ത്തുമ്പോള്‍ സിനിമ കാണാനുള്ള നിരക്ക് 70 രൂപയിലെത്തിയിരുന്നു.
ഗൃഹാതുരതയുടെ നേര്‍ച്ചിത്രമായി നിലനിന്നിരുന്ന ആരാധനയുടെ നിലനില്‍പ്പിന് പുതിയകാലം വെല്ലുവിളികള്‍ തീര്‍ക്കുകയായിരു ന്നു.ഓല മേഞ്ഞതും ആധുനിക സംവിധാനങ്ങളില്ലാത്തതും കാര ണം പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റാതെയായി. വാടക യ്‌ക്കെടുത്ത സ്ഥലത്താണ് തിയേറ്റര്‍ നില്‍ക്കുന്നത്.ഓല മേഞ്ഞതി നാല്‍ രണ്ട് വര്‍ഷത്തിലെങ്കിലും പൊളിച്ചു മേയണം.ഓലയുടെയും തൊഴിലാളികളുടേയും ക്ഷാമവും മറ്റൊരു പ്രതിസന്ധിയാണ്. ശീതീ കരിച്ച തിയേറ്ററുകളിലേക്കും മള്‍ട്ടിപ്ലക്‌സിലേക്കും സിനിമാ ആസ്വാദനം വഴിമാറുകയും ഒടിടിയടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളുടെ വരവും ഓലമേഞ്ഞ കൊട്ടകകളിലേക്ക് കാഴ്ചക്കാരു ടെ വരവു കുറച്ചു.ഇതിനൊപ്പം കോവിഡും പ്രതിസന്ധി തീര്‍ത്ത തോടെ മുന്നോട്ട് പോക്ക് പ്രയാസത്തിലാക്കി.വളരെയധികം സങ്കട ത്തോടെയാണ് തിയേറ്റര്‍ പൊളിക്കുന്നതെന്ന് ഉടമ രാജഗോപാലന്‍ പറഞ്ഞു.