അലനല്ലൂര്‍: കോവിഡ് നിയന്ത്രണങ്ങളുടെ ലോക്കഴിയാത്ത അലന ല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ രോഗവ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ഡൊമിസിലറി കെയര്‍ സെന്റര്‍ ആരംഭി ക്കുന്നതിന് അനുമതി തേടി ഗ്രാമ പഞ്ചായത്ത് അധികൃതര്‍ ജില്ലാ ഭര ണകൂടത്തേയും ആരോഗ്യ വകുപ്പിനേയും സമീപിച്ചു.എടത്തനാട്ടുക രയിലും അലനല്ലൂരിലുമായി ഡൊമിസിലറി കെയര്‍ സെന്റര്‍ ആ രംഭിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ,ജി ല്ലാ മെഡിക്കല്‍ ഓഫീസര്‍,പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എന്നി വര്‍ക്ക് നിവേദനം നല്‍കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,വൈസ് പ്രസിഡന്റ് കെ ഹംസ,അംഗങ്ങളായ എംകെ ബക്കര്‍, കെ.റംലത്ത് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.
അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ കോവിഡ് തീവ്രവ്യാപനമുണ്ടായ തിന്റെ കാരണം ഡിസിസിയില്ലാതിരുന്നതാണെന്നാണ് പഞ്ചായ ത്തിന്റെ ആക്ഷേപം.എടത്തനാട്ടുകര ഓറിയന്റല്‍ ഹയര്‍ സെക്ക ണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ഡൊമിസിലറി കെയര്‍ സെന്റര്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയോടനുബന്ധിച്ച് നിര്‍ത്തലാക്കിയിരു ന്നു.പിന്നീട് നാലുകണ്ടം സ്‌കൂളില്‍ കോവിഡ് രോഗികളെ ചികിത്സി ക്കുന്നതിനായി സിഎഫ്എല്‍ടിസി ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഡിസിസിയില്‍ നിന്നും സിഎഫ്എല്‍ടിയിസിലേക്കുള്ള മാറ്റം പഞ്ചായത്ത് അറിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. സിഎഫ്എല്‍ ടിസിയിലേക്ക് രോഗികളെ പ്രവേശിപ്പിക്കണമെങ്കില്‍ ജില്ലാ തലത്തി ല്‍ നിന്നുള്ള അനുമതി വേണം.ഡിസിസിയായിരുന്നപ്പോള്‍ പഞ്ചായ ത്തിന് സ്വന്തമായി തീരുമാനമെടുക്കാമായിരുന്നു.എന്നാല്‍ സിഎ ഫ്എല്‍ടിസി ആരംഭിച്ചത് ജില്ലാ കലക്ടര്‍,ഡിഡിപി,സെക്രട്ടറിമാര്‍ പങ്കെടുത്ത യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നാ ണ് ആരോഗ്യവകുപ്പില്‍ നിന്നും ലഭിച്ച വിവരം.
ക്വാറന്റൈനില്‍ കഴിയാന്‍ മതിയായ സൗകര്യമില്ലാത്ത കുടുംബ ങ്ങളില്‍ ഒരാള്‍ക്ക് രോഗം ബാധിക്കുകയും ഇത് മറ്റുള്ളവരിലേക്ക് കൂടി പകരുകയും ചെയ്തത് പഞ്ചായത്തില്‍ രോഗികളുടെ എണ്ണം ക്ര മാതീതമായി വര്‍ധിച്ചിതനുള്ള കാരണങ്ങളിലൊന്നായി പൊ തുവേ വിലയിരുത്തപ്പെട്ടിരുന്നു.പഞ്ചായത്തിന്റെ അധീനതയില്‍ ഡൊമി സിലറി കെയര്‍ സെന്റര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇത്തരമൊ രു സാഹചര്യത്തെ മറികടക്കാന്‍ കഴിയുമായിരുന്നുവെന്നാണ് അധി കൃതര്‍ പറയുന്നത്.ഇക്കാര്യങ്ങള്‍ ജില്ലാ കലക്ടറേയും ആ രോഗ്യ വകുപ്പിനേയും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ പറഞ്ഞു.ജില്ലാ ഭരണാധികാരികളി ല്‍ നിന്നും രേഖാമൂലമുള്ള അനുമതി ലഭ്യമാകുന്ന മുറയ്‌ക്കേ പഞ്ചാ യത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ ആരംഭിക്കൂവെന്നും ഹംസ വ്യക്തമാക്കി.കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമാ യുള്ള പരിശോധനകളും പഞ്ചായത്തില്‍ തുടരുന്നുണ്ട്.