അലനല്ലൂര്‍:തിരുവിഴാംകുന്ന് മലേരിയം പുഴയ്ക്ക് കുറുകെ കാളംപു ള്ളിയിലുള്ള നടപ്പാലം പൊളിച്ച് വാഹന ഗതഗതാഗതം സാധ്യമാ കു ന്ന തരത്തിലുള്ള പാലം നിര്‍മിക്കണമെന്ന ആവശ്യമുയരുന്നു.കാളം പുള്ളി പുളിക്കലടി കോളനിയിലേക്ക് റോഡും പാലവും വരുന്നതി നായി കാത്തിരിക്കുകയാണ് പ്രദേശവാസികള്‍.
പുളിക്കലടി ആദിവാസി കോളനിയില്‍ പതിമൂന്നോളം കുടുംബങ്ങ ളും ഈ ഭാഗത്ത് മറ്റു വിഭാഗത്തിലുള്ള നാല്‍പ്പതോളം കുടുംബങ്ങ ളും താമസിക്കുന്നുണ്ട്.ഗതാഗതത്തിന് വനപാതയാണ് ഇവരുടെ ആ ശ്രയം.മേഖലയില്‍ കാട്ടാനശല്ല്യം രൂക്ഷമായതിനാല്‍ ഗതാഗതവും ദുഷ്‌കരമാണ്.കാളംപുള്ളി ഭാഗത്ത് നിന്നും റോഡ് വന്നാല്‍ പ്രശ്‌ന ത്തിന് പരിഹാരമാകും.
മലേരിയം പുഴയ്ക്ക് കുറുകെയുള്ള നടപ്പാലം കഴിയുന്ന ഭാഗത്ത് നിന്നും കോളനിയിലേക്ക് അരകിലോമീറ്ററോളം റോഡില്ല. വര്‍ഷ ങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച പാലത്തിന്റെ അടിഭാഗം തകര്‍ന്ന നിലയി ലാണ്.ഇതു പൊളിച്ച് വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ കഴിയുന്ന തരത്തിലുള്ള പാലം നിര്‍മിക്കണമെന്നാണ് ആവശ്യം.റോഡിന് സ്ഥലം വിട്ടു നല്‍കാന്‍ ഇവിടെയുള്ളവര്‍ തയ്യാറുമാണ്.