അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളം പ്രദേശത്ത് പുലിശല്ല്യത്തിന് പരിഹാരം കാണാന്‍ കൂട് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ വകുപ്പ് മേധാവിക്ക് നിര്‍ദേശം ന ല്‍കി.ഉപ്പുകുളത്ത് കൂട് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്നാവ ശ്യപ്പെട്ട് ജൂലായ് 26ന് എന്‍സിപി സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎ റസാഖ് മൗലവി മന്ത്രി എകെ ശശീന്ദ്രന് നിവേദനം നല്‍കിയിരുന്നു. ഒരാഴ്ച മുമ്പ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും ഉപ്പുകുളം പൗരസമിതി യും തിരുവനന്തപുരത്ത് വനംവകുപ്പ് മന്ത്രിയെ നേരില്‍ കണ്ടിരുന്നു. വനംമന്ത്രി വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗ ത്തില്‍ കൂട് സ്ഥാപിക്കുന്നതിനുള്ള ധാരണയാവുകയും ചെയ്തിരുന്നു.
ഒരു മാസത്തോളമായി വന്യജീവി ഭീതി വേട്ടയാടുന്ന പ്രദേശമാണ് ഉപ്പുകുളം മേഖല.കഴിഞ്ഞ ജൂലായ് രണ്ടിന് ടാപ്പിങ് തൊഴിലാളിയായ വെള്ളേങ്ങര മുഹമ്മദിന്റെ മകന്‍ ഹുസൈനെ കടുവ ആക്രമിച്ചിരു ന്നു.കടുവാ ആക്രമണത്തിന് പിന്നാലെ പുലിയേയും പലയിടങ്ങളി ല്‍ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചിരുന്നു.കൂട് സ്ഥാപിക്ക ണമെന്ന ആവശ്യം ശക്തമായിട്ടും നടപടികള്‍ നീണ്ട് പോയത് പ്രതി ഷേധത്തിനും ഇടയാക്കിയിരുന്നു.പ്രദേശത്ത് കൂട് സ്ഥാപിക്കുന്നതി നുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് വിവരം.വന്യജീവി സാന്നിദ്ധ്യത്തെ തുടര്‍ന്ന് മേഖലയില്‍ പലയിടങ്ങളിലായി പതിനാ റോളം ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തി വരുന്നുണ്ട്.