മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ചികിത്സയിലുള്ള കോവിഡ് ബാ ധിതരുടെ എണ്ണം 12000 കവിഞ്ഞു.ഇതോടെ ജില്ല വീണ്ടും കോവിഡ് ആശങ്കയുടെ പിടിയിലമരുകയാണ്.12670 പേരാണ് നിലവില്‍ ജില്ല യില്‍ ചികിത്സയില്‍ കഴിയുന്നത്.ഇന്ന് ആകെ 10138 പേരെ പരിശോ ധിച്ചതില്‍ 1882 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 1522 പേര്‍ ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.334 കേസുകളില്‍ ഉറവിടം വ്യക്തമല്ല.22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്ന നാലു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.1284 പേര്‍ക്ക് രോഗമുക്തിയുണ്ട്.18.53 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോ സിറ്റിവിറ്റി നിരക്ക്.
മണ്ണാര്‍ക്കാട് മേഖലയില്‍ അലനല്ലൂര്‍ പഞ്ചായത്തിലാണ് ഏറ്റവുമധി കം രോഗബാധിതര്‍.73 പേര്‍.കുമരംപുത്തൂര്‍ സ്വദേശികള്‍ 44,അഗളി 27,തച്ചനാട്ടുകര 12,കാഞ്ഞിരപ്പുഴ,തച്ചമ്പാറ 11 വീതം,കോട്ടോപ്പാടം 10, പുതൂര്‍ ഏഴ്,തെങ്കര,മണ്ണാര്‍ക്കാട് ആറ് വീതം,ഷോളയൂര്‍ അഞ്ച്, കാരാകുര്‍ശ്ശി നാല്,കരിമ്പ മൂന്ന് പേര്‍ എന്നിങ്ങനെയാണ് ഇന്നത്തെ ജില്ലാതല റിപ്പോര്‍ട്ടിലുള്ള പ്രതിദിന രോഗബാധിതരുടെ കണക്ക്.
രണ്ടാം തരംഗത്തില്‍ കാല്‍ലക്ഷത്തിലധികം പേര്‍ ചികിത്സയിലു ണ്ടായിരുന്നിടത്ത് ഗണ്യമായി കുറഞ്ഞ് വന്നിരുന്നു.ജൂലൈ മാസം പകുതിയില്‍ അയ്യായിരത്തില്‍ താഴെയെത്തിയിരുന്നു.പിന്നീട് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന കാഴ്ചയായിരുന്നു.രണ്ടാഴ്ച പിന്നി ട്ടപ്പോഴേക്കും ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്ന ത് രോഗവ്യാപനത്തിന്റെ വ്യാപ്തിയാണ് ചൂണ്ടിക്കാണിക്കുന്നത്.