അലനല്ലൂര്‍: നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ ഉദ്ദേശിച്ച ഫലം ചെയ്യാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്തനത്തിന് തയ്യാറാ കണമെന്ന് യുഡിഎഫ് അലനല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെ ട്ടു.ജനസംഖ്യാനുപാതികമായി ടിപിആര്‍ നിശ്ചയിക്കുകയും വാക് സിന്‍ ലഭ്യമാക്കുകയും വേണം.വ്യാപാര സ്ഥാപനങ്ങളിലും മറ്റു സ്ഥാ പനങ്ങളിലും കര്‍ശനമായ നിയന്ത്രണത്തിന് വിധേയമായി എല്ലാ ദിവസവും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയും ഇത്തരം സ്ഥാ പനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ ബന്ധമാക്കുകയും ടൗണുകളെ ആശ്രയിച്ച് ജീവിക്കുന്ന ഓട്ടോ തൊ ഴിലാളികള്‍ക്ക് നിയന്ത്രണത്തോടെ ഇളവു നല്‍കുകയും വേണമെ ന്നും യോഗം ആവശ്യപ്പെട്ടു.
യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് ആലായന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ.ടി ഹംസപ്പ, കെ.വേണുഗോപാല്‍, ബഷീര്‍ തെക്കന്‍, തേവരുണ്ണി, പി.ഷാനവാസ്, പി.അഹമദ് സുബൈര്‍, വി.സി രാമദാസ്, മഠത്തൊടി അബൂബക്കര്‍, കെ. ഹബീബുള്ള അന്‍സാരി, കാസിം ആലായന്‍, തച്ചമ്പറ്റ ഹംസ, നസീഫ് പാലക്കാഴി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസിഡന്റ് കെ.ഹംസ, എം.കെ ബക്കര്‍, മഠത്തൊടി അലി, അനിത വിത്തനോട്ടില്‍, ലൈല ഷാജഹാന്‍, ആയിഷാബി ആറാട്ടു തൊടി, കെ. റംല, പി.അജിത, എം.ജിഷ, ബഷീര്‍ പടുകുണ്ടില്‍, സജ്‌ന സത്താര്‍ ,എന്നിവര്‍ സംസാരിച്ചു.