കോട്ടോപ്പാടം: ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവ റിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാഭ്യാസ കാമ്പയിന് തുടക്കമായി.കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍സെക്കണ്ട റി സ്‌കൂളില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്തു.ഡോ. കല്ലടി മുഹമ്മദ് നിഷാദിന് മെമ്പര്‍ഷിപ്പ് നല്‍കി സൊസൈറ്റിയുടെ അംഗത്വ വിതരണോദ്ഘാടനവും എം.എല്‍. എ നിര്‍വ്വഹിച്ചു.ഗേറ്റ്‌സ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി അസീസ് കോട്ടോപ്പാടം, സ്‌കൂള്‍ മാനേജിങ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍,പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ.അബൂബ ക്കര്‍,മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പാറശ്ശേരി ഹസ്സന്‍, ഗ്രാമപ ഞ്ചായത്തംഗം കെ.ടി.അബ്ദുള്ള,എം.മുഹമ്മദലി മിഷ്‌കാത്തി, എം. പി.സാദിഖ്,ഇ.റഷീദ്,സിദ്ദീഖ് പാറോക്കോട്,കെ.മൊയ്തുട്ടി,സലീം നാലകത്ത്,എ.കെ.കുഞ്ഞയമു,ഒ.മുഹമ്മദലി,കെ.പി.ഉമ്മര്‍,മുനീര്‍ താളിയില്‍ എന്നിവര്‍ സംസാരിച്ചു.ഉപരിപഠന,തൊഴില്‍ മാര്‍ഗനി ര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, പ്ലസ് വണ്‍, പോളിടെക്‌നിക്,ഡിഗ്രി ഏകജാലക പ്രവേശനത്തിനായി സൗജന്യ ഹെല്‍പ് ഡെസ്‌കുകള്‍,പി.എസ്.സി വണ്‍ ടൈം രജിസ്‌ ട്രേഷന്‍ തുടങ്ങിയവ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!