കോട്ടോപ്പാടം: തീപിടിത്തവും സ്‌ഫോടനവുമുണ്ടായ തിരുവിഴാംകു ന്ന് കാപ്പുപറമ്പിലെ കോഴിത്തീറ്റ ഉത്പാദന ഫാക്ടറി ത്രിതല പഞ്ചായ ത്ത് ജനപ്രതിനിധികളോടൊപ്പം അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ സന്ദര്‍ശിച്ചു.പ്ലാന്റ് എഞ്ചിനീയറുമായി കാര്യങ്ങള്‍ വിശദമായി ചോ ദിച്ചറിഞ്ഞു.സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനമാരംഭിക്കുന്ന പ്ലാ ന്റാണ് കാപ്പുപറമ്പിലേതെന്ന് എഞ്ചിനീയര്‍ പറഞ്ഞു.പ്ലാന്റ് പ്രവര്‍ ത്തന സജ്ജമല്ലെന്നും ട്രയല്‍ റണ്‍ ആണ് നടക്കുന്നതെന്നും എഞ്ചി നീയര്‍ വ്യക്തമാക്കി.

പ്രവര്‍ത്തവുമായി മുന്നോട്ട് പോകുമ്പോള്‍ അപകടം ആവര്‍ത്തിക്കാ തിരിക്കാന്‍ എല്ലാ നിലയ്ക്കുമുള്ള പരിശോധനകള്‍ നടത്തണമെന്ന് എംഎല്‍എ പറഞ്ഞു.പരിക്കേറ്റവര്‍ക്ക് വേണ്ട സഹായങ്ങള്‍ മാനേജ്‌ മെന്റ് നല്‍കണം.സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ഇടപെടല്‍ നടത്തും.അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്ക ണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കാപ്പുപറമ്പില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന സ്വകാര്യ ഫാക്ടറിയില്‍ തീപിടിത്തം അണക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായത്.33 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ് ചികിത്സ യില്‍ കഴിയുന്നവര്‍ സുഖംപ്രാപിച്ച് വരികയാണ്.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗഫൂര്‍ കോല്‍കളത്തില്‍, മെഹര്‍ ബാന്‍ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സികെ ഉമ്മു സല്‍മ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മണികണ്ഠന്‍,മാനു പടു വില്‍,കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര, കല്ലടി അബൂബക്കര്‍,എ.അസൈനാര്‍,ഹസ്സന്‍ പാറശ്ശേരി,സിജെ രമേശ്,ഉമ്മര്‍ മനച്ചിത്തൊടി,ഒ ചേക്കുമാസ്റ്റര്‍,സിജാദ് അമ്പലപ്പാറ എന്നിവര്‍ എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!