കോട്ടോപ്പാടം: തിരുവിഴാംകുന്ന് കരടിയോട് ഭാഗത്ത് കര്‍ഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തടസ്സപ്പെട്ട വനം റെവന്യു വകുപ്പുകളുടെ സം യുക്ത പരിശോധന പുനരാരംഭിച്ചു.വട്ടത്തൊടി ബാലന്റെ സ്ഥലത്ത് നിന്നാണ് വ്യാഴാഴ്ച സര്‍വേ തുടങ്ങിയത്.വനം റെവന്യു ഉദ്യോഗസ്ഥര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് ശേഷമുള്ള ധാരണപ്രകാര മാ ണ് ഇത്.ഇന്നലെ സര്‍വേ നടത്താനെത്തിയ സംഘത്തെ കര്‍ഷകര്‍ ചേര്‍ന്ന് തടഞ്ഞിരുന്നു.വനാതിര്‍ത്തിയിലുള്ള ആളുകളുടെ സ്ഥലം ജോയിന്റ് വേരിഫിക്കേഷന്‍ നടത്തി വനം റെവന്യു അതിര്‍ത്തിയി ല്‍ വ്യക്തത വരുത്തണമെന്നും തഹസില്‍ദാര്‍ കൂടി ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. നിലവി ലുള്ള ജോയിന്റ് വേരിഫിക്കേഷനുമായി ബന്ധപ്പെട്ട പുന:പരിശോ ധനയാണ് നടത്തുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ അറിയി ച്ചിട്ടുള്ളത്.
നിലവില്‍ കര്‍ഷകരുടെ കൈവശമുള്ള സ്ഥലം എത്രയാണെന്നും ജോയിന്റ് വേരിഫിക്കേഷനില്‍ അനുവദിക്കാമെന്നറിയിച്ചിട്ടുള്ള സ്ഥലം എത്രയാണെന്നതും അളന്ന് തിട്ടപ്പെടുത്തുന്നതിനാണ് സര്‍ വേ നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് വ്യക്തമാക്കി.ഇതേ തുടര്‍ന്നാണ് പരിശോധനയോട് കര്‍ഷകര്‍ സഹകരിക്കാന്‍ തയ്യാറാ യത്.ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ ചന്ദ്രബാബു, രാമന്‍കുട്ടി, നീലി ക്കല്‍ സെക്ഷന്‍ ഗ്രേഡ് ഡെപ്യുട്ടി റേഞ്ച് ഓഫീസര്‍ കെ സുനില്‍ കുമാര്‍ കര്‍ഷക സംരക്ഷണ സമിതി ചെയര്‍മാന്‍ സിപി ഷിഹാ ബുദ്ദീന്‍ മാസ്റ്റര്‍,കണ്‍വീനര്‍ ജോയി പരിയാത്ത്,തങ്കച്ചന്‍ തുണ്ടത്തി ല്‍,ഷമീര്‍ പാറോക്കോട്ട്,വാര്‍ഡ് മെമ്പര്‍ നൂറുല്‍ സലാം,സിപിഐ നേതാവ് രവി,ചന്ദ്രശേഖരന്‍,സിപിഎം നേതാവ് സി ഉസ്മാന്‍ എന്നിവ ര്‍ സ്ഥലത്തുണ്ടായിരുന്നു.
എകെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1977ന് മുമ്പ് കൈ വശം വച്ച് കൃഷി ചെയ്ത് വരുന്ന കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനു ള്ള നിയമം കേരള നിയമസഭ പാസ്സാക്കിയപ്പോഴാണ് ഇവിടുത്തെ കര്‍ഷകര്‍ പട്ടയത്തിനായി അപേക്ഷ നല്‍കിയത്.ഇതേ തുടര്‍ന്നാണ് വനംറെവന്യു വകുപ്പുകള്‍ 1992-93 വര്‍ഷത്തില്‍ സംയുക്ത പരിശോ ധന നടത്തുകയും 126 ഓളം കര്‍ഷകര്‍ പട്ടയത്തിന് അര്‍ഹരാണെന്ന് കണ്ടെത്തുകയും ചെയ്തത്.എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞും പട്ടയവി തരണത്തിന് നടപടിയുണ്ടായില്ല.ഇതിനിടയില്‍ വനംവകുപ്പ് സര്‍വേ യുമായി എത്തിയത് വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴി വെച്ചതോടെ സര്‍വേ താത്കാലികമായി വനംവകുപ്പ് നിര്‍ത്തി വെ ക്കുകയായിരുന്നു.വര്‍ഷങ്ങളായി നിലനില്‍ക്കുന്ന മേഖലയിലെ വനാതിര്‍ത്തി നിര്‍ണയ പ്രശ്‌നവും സംയുക്ത സര്‍വേ പ്രകാരം കര്‍ ഷകര്‍ക്ക് അളന്നു തിട്ടപ്പെടുത്തിയ സ്ഥലം സംബന്ധിച്ചും കഴി ഞ്ഞ ആറു വര്‍ഷത്തോളമായി നിലനില്‍ക്കുന്ന എന്‍ഒസി സംബന്ധിച്ചു ള്ള തര്‍ക്കങ്ങളും പരിഹരിക്കപ്പെടണമെങ്കില്‍ സര്‍വേ നടത്തി വനാ തിര്‍ത്തി നിര്‍ണയിക്കല്‍ നിര്‍ബന്ധമാണെന്ന് വനംവകുപ്പ് വിശദീ കരിച്ചത്.