അലനല്ലൂര്‍: വന്യജീവി ശല്യം ഉറക്കം കെടുത്തുന്ന ഉപ്പുകുളത്ത് ഒടു വില്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനം.തിരുവനന്തപുരംത്ത് വനം മ ന്ത്രി അടിയന്തരമായി വിളിച്ചു ചേര്‍ന്ന വനംവകുപ്പ് ഉന്നത ഉദ്യോ ഗ സ്ഥരുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച് ധാരണ യായത്. അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനോട് ഉപ്പുകുളത്തെ വന്യജീവി ശല്ല്യത്തിന് പരിഹാരം കാ ണാന്‍ കൂട് സ്ഥാപിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെ ട്ടതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേര്‍ന്നത്.
ഒരു മാസത്തോളമായി കടുവാപ്പേടിയിലാണ് ഗ്രാമം.വന്യജീവി ശ ല്ല്യം നിലനില്‍ക്കെ ഈ മാസം ആദ്യമാണ് ടാപ്പിങ് തൊഴിലാളിയായ വെള്ളോങ്ങര ഹുസൈനെ കടുവ ആക്രമിച്ചത്.ഇതിന് ശേഷം വീ ണ്ടും കടുവയെ കണ്ടതായി പ്രദേശവാസി അറിയിച്ചിരുന്നു. പലയി ടങ്ങളിലായി പുലിയെ കണ്ടതായും നാട്ടുകാര്‍ അറിയിച്ചു. വന്യജീ വികളുടെ വിഹാരത്തില്‍ നാട് ഭീതിയിലായതോടെ കൂട് സ്ഥാപിക്ക ണമെന്ന ആവശ്യവും ശക്തമായി.ഇതിന് മുന്നോടിയായി വന്യജീ വികളുടെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാ പിച്ച നിരീക്ഷണവും ആരംഭിച്ചു.പതിനാറോളം സ്ഥലങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നത്.ക്യാമറകള്‍ പരിശോധിച്ചെങ്കിലും വന്യജീവി സാന്നിദ്ധ്യം ക്യാമറയില്‍ കണ്ടെ ത്തിയില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.കഴിഞ്ഞ ദിവസം രാത്രി യില്‍ പിലാച്ചോലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍ വനംവകു പ്പിനെ അറിയിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ വനപാല കരെത്തി തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
വനംമന്ത്രിയുടെ ക്യാബിനില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍ ഷംസു ദ്ദീന്‍ എംഎല്‍എ,പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍,ചീഫ് കണ്‍ സര്‍വേറ്റര്‍ ഓഫീസര്‍ ഫോറസ്റ്റ് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ബഷീര്‍ പടുകുണ്ടില്‍,ഉപ്പുകുളം പൗരസമിതി ചെയര്‍മാന്‍ കെ മാമച്ചന്‍,കണ്‍വീനര്‍ മഠത്തൊടി അബൂബക്കര്‍,എന്നിവരും യോഗ ത്തില്‍ പങ്കെടുത്തു.