മണ്ണാര്‍ക്കാട്: കോവിഡ് രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുകയും തത്ഫലമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുകയും ചെയ്തതോ ടെ മണ്ണാര്‍ക്കാട് വീണ്ടും കടുത്ത നിയന്ത്രണങ്ങളുടെ കാറ്റഗറിയിലാ യി.താലൂക്കില്‍ കുമരംപുത്തൂര്‍, തെങ്കര,കോട്ടോപ്പാടം, അലനല്ലൂര്‍, കരിമ്പ,മണ്ണാര്‍ക്കാട് നഗരസഭ,കാഞ്ഞിരപ്പുഴ തുടങ്ങിയ ഏഴു തദ്ദേശ സ്ഥാപനങ്ങള്‍ ട്രിപ്പിള്‍ ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങ ളിലാണ്.കുമരംപുത്തൂര്‍,തെങ്കര,കോട്ടോപ്പാടം പഞ്ചായത്തുകളില്‍ 29 ശതമാനത്തിന് മുകളിലാണ് ടിപിആര്‍.അലനല്ലൂരില്‍ 28നും, കരി മ്പയില്‍ 25നും,കാഞ്ഞിരപ്പുഴയില്‍ 20നും മണ്ണാര്‍ക്കാട് നഗരസഭയി ല്‍ 22നും മുകളിലാണ് കോവിഡ് സ്ഥിരീകരണ നിരക്ക്. അതേ സമ യം സി, ബി കാറ്റഗറികളിലായിരുന്ന മണ്ണാര്‍ക്കാട് നഗരസഭ വീണ്ടും ഡി കാറ്റഗറിയിലെത്തിയത് നഗരത്തിന്റെ ആശങ്കയും ആളിക്ക ത്തിക്കുന്നുണ്ട്.
താലൂക്കിലെ മറ്റു പഞ്ചായത്തുകളായ തച്ചമ്പാറയും കാരാകുര്‍ശ്ശി യും ടിപിആര്‍ 10 മുതല്‍ 15 ശതമാനം വരെ വരുന്ന സി കാറ്റഗറിയി ലാണ് ഉള്‍പ്പെട്ടിരിക്കുന്നത്.മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണുക ളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.അലനല്ലൂര്‍ പഞ്ചായത്തിലെ ഒന്ന്,11,13,14 വാര്‍ഡുകളും, കുമരംപുത്തൂര്‍ പഞ്ചായത്തിലെ 10,17 വാര്‍ഡുകളും തെങ്കര പഞ്ചായത്തില്‍ 17-ാം വാര്‍ഡും,കാരാകുര്‍ശ്ശി പഞ്ചായത്തിലെ വാര്‍ഡ് 13,കരിമ്പ പഞ്ചായത്തിലെ വാര്‍ഡ് രണ്ടും മൈക്രോ കണ്ടെയ്ന്റ്‌മെന്റ് സോണുകളുടെ പട്ടികയിലാണ്.
അട്ടപ്പാടി താലൂക്കില്‍ അതിര്‍ത്തി ഗ്രാമമായ ഷോളയൂര്‍ കഴിഞ്ഞ ആഴ്ച മുമ്പ് വരെ ടിപിആര്‍ അഞ്ചു ശതമാനത്തില്‍ താഴെയുള്ള കാറ്റഗറി എയിലായിരുന്നത് ഇപ്പോള്‍ സി കാറ്റഗറിയിലെത്തി നില്‍ക്കുന്നു.പുതൂര്‍ പഞ്ചായത്ത് സിയിലും അഗളി ഡി കാറ്റഗറി യിലുമാണ് ഉള്ളത്.അഗളിയിലെ ഒന്ന്,എട്ട്,ഒമ്പത്,15,16 വാര്‍ഡുകളും പുതൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡും ഷോളയൂരിലെ ഒന്ന്,നാല്,11 വാര്‍ഡുകളും തീവ്രബാധിത പ്രദേശങ്ങളാണ്.
പരിശോധനകള്‍ വര്‍ധിപ്പിച്ചും നിയന്ത്രണങ്ങള്‍ കടുപ്പിച്ചും തദ്ദേശ സ്ഥാപനങ്ങള്‍ മുന്നോട്ട് പോകുമ്പോഴും ഉയരുന്ന ടിപിആര്‍ ജനങ്ങളു ടെ ഉള്ളിലെ ആധിയും വര്‍ധിപ്പിക്കുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ യഥാവിധി പാലിക്കുകയും രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന ക്ക് വിധേയമാവുകയും ചെയ്യേണ്ടത് അനിവാര്യതയായി തീരുകയാ ണ്.രോഗം സ്ഥിരീകരിച്ചാല്‍ കൃത്യമായ കാലയളവില്‍ സമ്പര്‍ക്ക വി ലക്കും പാലിക്കേണ്ടതാണ്.ഇക്കാര്യങ്ങളില്‍ വീഴ്ചയുണ്ടാവുമ്പോ ഴാ ണ് രോഗവ്യാപനുമുണ്ടാകുന്നതിന്റെ കാരണങ്ങളായി വിലയിരു ത്തപ്പെടുന്നത്.വേഗത്തില്‍ വാക്‌സിനേഷനെടുത്ത് സുരക്ഷിതരാവു കയും വേണം.താലൂക്കില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലും ന്യൂ അല്‍മ ആശുപത്രി യിലും വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്.