ഷോളയൂര്‍: ചികിത്സയും മരുന്നും മാത്രമല്ല ഷോളയൂരിലെ കുടും ബാരോഗ്യ കേന്ദ്രത്തില്‍ ഇനി കൃഷിയുമുണ്ട്.പോഷകാഹാര കുറവ് നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി ആരോഗ്യ പ്രവര്‍ത്തകര്‍ മണ്ണിലേ ക്കിറങ്ങുകയാണ്.ആശുപത്രി വളപ്പിലെ അരയേക്കറോളം സ്ഥലത്ത് വിവിധങ്ങളായി പച്ചക്കറികളാണ് കൃഷി ചെയ്യാന്‍ പോകുന്നത്. സദു ദ്യമത്തിന് കൃഷിവകുപ്പിന്റെ സഹകരണവുമുണ്ട്.വിഷം തീണ്ടാ ത്ത ജൈവപച്ചക്കറി നല്‍കി പോഷകാഹാര കുറവുള്ള കുട്ടികളുടെ ആരോഗ്യം പരിപോഷിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
നിലവില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ 35 പോഷകഹാര കുറവ് നേരിടുന്ന കുട്ടികളുണ്ട്. 2013 മുതല്‍ ഗുരുതര പോഷകാഹാര കുറവുള്ള ഇരുനൂറോളം ചികിത്സിച്ച് ആരോഗ്യ സ്ഥിതി ഭേദമാക്കാ ന്‍ സാധിച്ചിട്ടുണ്ട്.പോഷകഹാര കുറവുള്ള കുട്ടികളുടെ പുനരധിവാ സത്തിനായി പ്രത്യേകം കേന്ദ്രവും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
പോഷകങ്ങള്‍ ധാരളമടങ്ങിയ പച്ചക്കറികള്‍ നല്‍കി കുട്ടികളെ നല്ല ആരോഗ്യ ജീവിതത്തിലേക്ക് നയിക്കാന്‍ വേണ്ടിയാണ് ആശുപത്രി വളപ്പില്‍ പച്ചക്കറി തോട്ടമൊരുക്കുന്നത്.
പച്ചക്കറി തോട്ടം പദ്ധതി ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ ര്‍മാന്‍ ജിതേഷ്,ബ്ലോക്ക് അംഗം ഷാജു,വാര്‍ഡ് മെമ്പര്‍ ലതാകുമാ രി,മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ, ഹെല്‍ത്ത് ഇന്‍ സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി,ന്യൂട്രീഷ്യനിസ്റ്റ് മുര്‍ഷിദ്, ക്ലാര്‍ക്ക് ശ്രീകുമാര്‍,അനീഷ് വേണുഗോപാല്‍, മണികണ്ഠന്‍, സുരേഷ്, ജി മോന്‍,ജഫറലി,ആണ്ടവന്‍ എന്നിവര്‍ സംബന്ധിച്ചു.