കോട്ടോപ്പാടം: രണ്ട് ദിവസങ്ങളിലായി 80 ല്‍ പരം ഇനങ്ങളില്‍ 300ല്‍ പരം പ്രതിഭകള്‍ മാറ്റുരച്ച എസ്എസ്എഫ് കോട്ടോപ്പാടം സെക്ടര്‍ സാ ഹിത്യോത്സവത്തിന് സമാപനമായി.ഫിജിറ്റലായാണ് മത്സരം അര ങ്ങേറിയത്.303 പോയിന്റ് നേടി കച്ചേരിപ്പറമ്പ് യൂണിറ്റ് ജേതാക്കളാ യി.301പോയിന്റ് നേടി കൂമഞ്ചേരിക്കുന്ന്,255 പോയിന്റ് നേടി കോ ട്ടോപ്പാടം സെന്റര്‍ ടീമുകള്‍ യഥാക്രമം രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ കര സ്ഥമാക്കി.
കച്ചേരിപറമ്പ് ബദ്‌രിയ്യ കാമ്പസില്‍ നടന്ന സമാപന സംഗമം യുവ സാഹിത്യകാരന്‍ പിഎം വ്യാസന്‍ ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ പ്രസിഡന്റ് മുഹമ്മദലി സഖാഫി കച്ചേ രിപ്പറമ്പ് അദ്ധ്യക്ഷനായി.എസ് എസ് എഫ് പാലക്കാട് ജില്ലാ സെക്ര ട്ടറി സി.എം ജഅഫര്‍ അലി കൂമഞ്ചേരിക്കുന്ന് ഫലപ്രഖ്യാപനം നിര്‍ വ്വഹിച്ചു. കൂമഞ്ചേരിക്കുന്ന് യൂണിറ്റിലെ ഹസീബ് റഹ്മാന്‍ കലാ പ്രതിഭയും,കച്ചേരിപറമ്പ് യൂണിറ്റിലെ വാസ്വില്‍ ടി സര്‍ഗ്ഗ പ്രതിഭ യുമായും തിരഞ്ഞെടുക്കപ്പെട്ടു.
എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ വൈസ് പ്രസിഡന്റ് സൈത ലവി സഖാഫി തിരുവിഴാംകുന്ന്, എസ് എസ് എഫ് അലനല്ലൂര്‍ ഡി വിഷന്‍ സെക്രട്ടറി ഫായിസ് മുസ്ലിയാര്‍ കുണ്ട്‌ലക്കാട്, അദ്‌നാന്‍ ഫാളിലി കോട്ടപ്പുറം വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹി ച്ചു.എസ് എസ് എഫ് കോട്ടോപ്പാടം സെക്ടര്‍ പ്രസിഡന്റ് അമീന്‍ സഖാഫി, ഫിനാന്‍സ് സെക്രട്ടറി റിയാസ് അദനി കൂമഞ്ചേരിക്കുന്ന്, സെക്രട്ടറിമാരായ യൂസുഫ് സഖാഫി കച്ചേരിപറമ്പ്, ശരീഫ് ഭീമനാ ട്,ബാദുഷ കൂമഞ്ചേരിക്കുന്ന്,മിദ്ലാജ് കോട്ടോപ്പാടം സംബന്ധിച്ചു. സാഹിത്യോത്സവ് സമിതി ചെയര്‍മാന്‍ നജീബ് കൂമഞ്ചേരിക്കുന്ന് സ്വാഗതവും കണ്‍വീനര്‍ സ്വഫ്വാന്‍ കാഞ്ഞിരംകുന്ന് നന്ദിയും പറഞ്ഞു.