മണ്ണാര്‍ക്കാട് : കോവിഡ് ബാധിതരായി മരിച്ച പ്രവാസി മലയാളിക ളുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 13ന് വെല്‍ഫെയര്‍ പാര്‍ട്ടി നടത്തുന്ന പ്രവാസി വെര്‍ച്വല്‍ പ്രക്ഷോ ഭം വിജയിപ്പിക്കാന്‍ പ്രവാസി വെല്‍ഫെയര്‍ ഫോറം മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.ജൂണ്‍ 30ന് വൈകീട്ട് ഓണ്‍ ലൈനായി പ്രവാസി കണ്‍വെന്‍ഷനും നടത്തും.ഓണ്‍ലൈന്‍ യോ ഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് കെവി അമീര്‍ അധ്യക്ഷനായി.പ്രവാസി വെല്‍ഫെയര്‍ ഫോറം ഭാരവാഹികളായ ജബ്ബാര്‍ കരിങ്കപ്പാറ,സുബൈര്‍ അരിയൂര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജബ്ബാര്‍ കരിങ്കപ്പാറ (പ്ര സിഡണ്ട്),സുബൈര്‍ അരിയൂര്‍ (സെക്രട്ടറി),നാസര്‍ വി (ട്രഷറര്‍).
