അലനല്ലൂര്‍: കോവിഡിനെതിരെ ബോധവല്‍ക്കരണവുമായി അലന ല്ലൂര്‍ എഎംഎല്‍പി സ്‌കൂള്‍ നടത്തിയ ഓണ്‍ലൈന്‍ ക്ലാസ് അസംബ്ലി ശ്രദ്ധേയമായി.കഴിഞ്ഞ രണ്ട് മാസത്തോളമായി പഞ്ചായത്തില്‍ തുട രുന്ന ഉയര്‍ന്ന കോവിഡ് സ്ഥിരീകരണ നിരക്ക് കുറച്ച് കൊണ്ട് വരാ നും പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിനും രോഗബാധിതര്‍ ക്വാറന്റീനില്‍ പോകുന്നുവെന്നു ഉറപ്പാക്കാനുമുള്ള ബോധവല്‍ക്ക രണത്തിന്റെ ഭാഗമായാണ് അസംബ്ലി ചേര്‍ന്നത്.രാവിലെ 10 മണി മുതല്‍ 10.45 വരെ ഗൂഗിള്‍ മീറ്റ് വഴിയാണ് അസംബ്ലി ചേര്‍ന്നത്.
വീട്ടിലും പരിസരത്തും കോവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ പരി ശോധനക്കും ചികിത്സക്കും വിധേയമാകുന്നുണ്ടോയെന്നും ക്വാറ ന്റൈന്‍ കൃത്യമായി പാലിക്കുന്നുണ്ടോയന്ന് വിദ്യാലയത്തിലെ കുട്ടികളും നിരീക്ഷിക്കും.ലംഘനങ്ങള്‍ ക്ലാസ് ടീച്ചറേയോ, ആരോ ഗ്യ പ്രവര്‍ത്തകരേയോ അറിയിക്കുകയും ചെയ്യും.ഇത്തരം കാര്യങ്ങ ള്‍ കൃത്യമായി പാലിക്കാത്തതാണ് കോവിഡ് രോഗ വ്യാപനത്തിനും രോഗ സ്ഥിരീകരണ നിരക്ക് ഉയരാനും ഇടയാക്കുന്നതെന്ന് പൊതു വേ വിലയിരുത്തലുകളുണ്ട്.ഈ സാഹചര്യത്തിലാണ് ഗ്രാമ പഞ്ചായ ത്തുമായി സഹകരിച്ച് ഓണ്‍ലൈന്‍ അംസബ്ലി സംഘടിപ്പിച്ചത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഹംസ,ബ്ലോക്ക് പഞ്ചായ ത്ത് അംഗം വി അബ്ദുള്‍ സലീം,പഞ്ചായത്ത് അംഗം പി മുസ്തഫ, സകൂ ള്‍ പ്രധാന അധ്യാപകന്‍ കെ എ സുദര്‍ശനകുമാര്‍,പിടിഎ പ്രസിഡ ന്റ് കെ ലിയാക്കത്ത് അലി എന്നിവര്‍ സംസാരിച്ചു.അലനല്ലൂര്‍ ഹെല്‍ത്ത് ബ്ലോക്ക് സൂപ്പര്‍ വൈസര്‍ സി നാരായണന്‍ തയ്യാറാക്കിയ വീഡിയോ ക്ലാസ്,വിദ്യാലയത്തിലെ ആരോഗ്യ ക്ലബ്ബ് തയ്യാറാക്കിയ വീഡിയോ കുട്ടികളോടൊപ്പം രക്ഷിതാക്കളും കണ്ട് ചര്‍ച്ച ചെയ്തു. അധ്യാപകരായ പിവി ജയപ്രകാശ്,അനീസ പുല്ലോടന്‍,ഷഹര്‍ ബാ ന്‍,ഷീബ,മുബീന,നിഷ,നിര്‍മ്മല,നൗഷാദ് പുത്തങ്കോട്ട്,റീന പര്‍വീ ണ്‍,സുലൈഖ എന്നിവര്‍ നേതൃത്വം നല്‍കി.