കുമരംപുത്തൂര്‍: ലോക് ഡൗണ്‍ മാനദണ്ഡങ്ങളും അപകട മുന്നറിയി പ്പുകളും അവഗണിച്ച് കുരുത്തിച്ചാല്‍ സന്ദര്‍ശിക്കാനെത്തുന്നവരെ തടയാന്‍ ഞായറാഴ്ച മുതല്‍ മൂന്ന് മാസക്കാലത്തേക്ക് പ്രദേശത്തെ റെ വന്യുവകുപ്പിന്റെ ചെക്‌പോസ്റ്റില്‍ രണ്ട് പോലീസുകാരെ വിന്യസി ക്കാന്‍ തീരുമാനിച്ചു.വിനോദ സഞ്ചാരികളുടെ സന്ദര്‍ശനത്തെ തുടര്‍ ന്നുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും പരിസ്ഥിതി പ്രശ്‌ന ങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിനു മായി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേ ര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. വനംവ കുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങളിലൂടെയുള്ള സന്ദര്‍ശകരു ടെ അനധികൃത പ്രവേശനം തടയുന്നതിന് വനംവകുപ്പും മുന്‍ കൈ യെടുക്കും.പ്രദേശത്ത് ആവശ്യമായ മുന്നറിയിപ്പു ബോര്‍ഡുകളും സ്ഥാപിക്കും.
പ്രദേശത്തെ വാഹന പാര്‍ക്കിംഗ്,റെവന്യുപുറമ്പോക്കിലെ താല്‍ക്കാ ലിക ഷെഡ്ഡുകള്‍,സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ നിന്നും വനത്തിലേക്കും പുഴയിലേക്കുമുള്ള അനധികൃത പ്രവേശനം നിയ ന്ത്രിക്കല്‍,മുന്‍കാലങ്ങളില്‍ കുരുത്തിച്ചാലില്‍ ഉണ്ടായ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതകലുകള്‍, നിരവധി പഞ്ചായത്തുകളുടെ കുടിവെള്ളത്തിന് ആശ്രയമാകുന്ന കുന്തിപ്പുഴയിലെ മലിനീകരണം തടയല്‍,സന്ദര്‍ശക ബാഹുല്ല്യം നിയന്ത്രിക്കല്‍,പ്രദേശത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ എ ന്നിവയെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
കുരുത്തിച്ചാലില്‍ പ്രാഥമികമായി സുരക്ഷ ഒരുക്കാനും ദീര്‍ഘകാ ലാടിസ്ഥാനത്തില്‍ വിനോദ സഞ്ചാരവകുപ്പിനെ കൊണ്ട് സ്ഥലം ഏറ്റെടുപ്പിച്ച് പാലക്കാട് ജില്ലയില്‍ തന്നെ ഏറ്റവും അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് വേണ്ടതെന്ന് യോഗ ത്തില്‍ പങ്കെടുത്ത എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു.ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എംഎല്‍എ അറി യിച്ചു.
വട്ടമ്പലം ഉബൈദ് ചങ്ങലീരി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി അധ്യക്ഷയായി.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സ ന്തോഷ്,സ്ഥിരം സമിതി അധ്യക്ഷരായ നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,ഇന്ദിര, വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെപിഎസ് പയ്യനെടം,റെവന്യു, പോലീസ്, എക് സൈസ്,ഫയര്‍ ആന്റ് റെസ്‌ക്യു,വനം,ആരോഗ്യ വകുപ്പ് ഉദ്യോ ഗസ്ഥര്‍,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍,യൂത്ത് കോ ഓര്‍ ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു.പഞ്ചായത്ത് സെക്രട്ടറി രാധാ കൃഷ്ണന്‍ നായര്‍ നന്ദി രേഖപ്പെടുത്തി.