മണ്ണാര്‍ക്കാട്: സ്ത്രീകളുടെ പരാതി സ്വീകരിക്കാന്‍ കുടുബശ്രീയുടെ നേതൃത്വത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷന് സമീപമുള്ള സ്നേഹി തയും സജ്ജം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, ഗാര്‍ഹിക പീ ഡനങ്ങള്‍, സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം (കുടുംബത്തി ലും) വേര്‍പിരിഞ്ഞുകഴിയുന്ന സ്ത്രീക്ക് ഭര്‍ത്താവില്‍ നിന്നും ജീവ നാംശം ലഭിക്കാതിരിക്കുക, മാതാവിന് മക്കള്‍ ചിലവിന് നല്‍കാതി രിക്കുക തുടങ്ങിയ പരാതികള്‍ സ്നേഹിതയില്‍ സ്വീകരിച്ച ശേഷം വനിത ശിശു വികസന വകുപ്പിന് കൈമാറും. കൂടാതെ അഞ്ച് ദിവ സം വരെ ഇവിടെ താമസ സൗകര്യവും സംരക്ഷണവും നല്‍കും .
കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡിന് കീഴില്‍ ഫാമിലി കൗണ്‍ സിലിംഗ് സെന്റര്‍ – 0491 2543328
വ്യക്തിഗത പ്രശ്നങ്ങള്‍, കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍, പുകവലി, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം എന്നിവയ്ക്ക് കൗണ്‍സിലിംഗി നായി കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡിന് കീഴില്‍ മേഴ്സി കോളേജില്‍ ഫാമിലി കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് സൗജന്യ നിയമ സഹായവും ഈ കൗണ്‍സലിംഗ് സെന്ററില്‍ കിട്ടും.
അക്രമത്തിന് ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശ്വാസനിധിയിലൂടെ ധനസഹായം
ലൈംഗികാതിക്രമങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍, ഗാര്‍ഹിക അ തിക്രമങ്ങള്‍, ജെന്‍ഡര്‍ ബേസ്ഡ് അതിക്രമങ്ങള്‍ നിഷ്ഠൂര കുറ്റകൃ ത്യ ങ്ങള്‍ എന്നിവ അതിജീവിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയ ന്തിര ആവശ്യമായി വനിത ശിശു വികസന വകുപ്പിന്റെ ആശ്വാ സനിധി യിലൂടെ ധനസഹായവും നല്‍കി വരുന്നുണ്ട്. ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 14 പേര്‍ക്ക് 25000 രൂപ വീതം 350000 രൂപ വിതരണം ചെയ്തിട്ടുണ്ട്. അതിക്രമത്തിന് ഇരയാ യത് കുട്ടികളാണെങ്കില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ക്കും സ്ത്രീ കളാണെങ്കില്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും അപേക്ഷ നല്‍ കണം. അപേക്ഷയില്‍ അന്വേഷണം നടത്തി അര്‍ഹരായവര്‍ക്ക് ധനസഹായം നല്‍കും. ഫോണ്‍: 8281999061.