മണ്ണാര്‍ക്കാട്: ടോക്കിയോ ഒളിംബിക്‌സ് മത്സരങ്ങള്‍ക്ക് ഐക്യദാ ര്‍ഡ്യം പ്രകടിപ്പിച്ച്‌കൊണ്ട് ജില്ല റെസലിംഗ് അസോസിയേഷന്‍ നഗ രത്തില്‍ സൈക്കിള്‍ റാലി നടത്തി. ജില്ല ഒളിംബിംക്ക് അസോസി യേഷന്‍, മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ്, പ്രവീണ്‍ ചാക്കോ സ്‌പോര്‍ ട്‌സ് അക്കാദമി മണ്ണാര്‍ക്കാട് എന്നിവയുടെ സഹകരണത്തോടെ യാ ണ് റാലി നടത്തിയത്. നെല്ലിപ്പുഴയില്‍ നിന്ന് തുടങ്ങിയ റാലി മണ്ണാര്‍ ക്കാട് ഡി.വൈ.എസ്.പി കൃഷ്ണദാസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ല റെസ ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് കെ.വിനയന്‍ അധ്യക്ഷത വ ഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.ഹംസ മുഖ്യാതിഥിയായിരുന്നു. ജില്ല സെക്രട്ടറി എന്‍.വി ഷബീര്‍, സൈക്കിള്‍ ക്ലബ്ബ് ഭാരവാഹികളായ ഒമല്‍ അബ്ദു,ഹുസൈന്‍ കളത്തില്‍, സിബിന്‍ ഹരിദാസ്, അനൂജ് തുടങ്ങിയവര്‍ സംബന്ധിച്ചു. റാലിക്ക് കുമരംപുത്തൂര്‍ പഞ്ചായത്ത് പരിസരത്ത് സ്വീകരണം നല്‍കി.
