മണ്ണാര്‍ക്കാട്:നഗരസഭയിലെ മുണ്ടേക്കരാട് ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ജയില്‍ വകുപ്പിന് കൈമാറിയ സര്‍ക്കാര്‍ നടപടിക്കെതിരെ നഗരസഭയിലെ ഭൂരഹിതര്‍ ഹൈക്കോടതിയെ സമീപിച്ചു.നഗരസഭയിലെ ഭൂരഹിതരായ വിജയലക്ഷ്മി, ഇന്ദിര, ഖദീ ജ,ഫാത്തിമ തുടങ്ങിയവരാണ് സ്ഥലം ഭൂരഹിതര്‍ക്ക് നല്‍കണമെ ന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

2014 മുതല്‍ നഗരസഭയില്‍ സ്ഥലത്തിനും,വീടിനുമായി അപേക്ഷ നല്‍കി 400 ല്‍ അധികം കുടുംബങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്നും, നഗരസഭയില്‍ സ്ഥലങ്ങള്‍ ലഭ്യമല്ലാത്തത് കാരണം അപേക്ഷകര്‍ കാത്തിരിപ്പ് തുടരുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിക്കു ന്നു.നഗരസഭയില്‍ നിലവില്‍ ലഭ്യമായ മുണ്ടേക്കാരാടുള്ള സ്ഥലം ജയില്‍ നിര്‍മാണത്തിനായി നല്‍കരുതെന്നും,ഈ സ്ഥലം ഭൂരഹി തര്‍ക്ക് നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

മണ്ണാര്‍ക്കാട് കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിന്റെ കിഴക്കുവശ ത്ത് മുണ്ടേക്കരാട് കൊന്നക്കോട് ജലസേചന വകുപ്പിന്റെ അധീന തയിലുള്ള സ്ഥലം ഈയിടെയാണ് ഉടമസ്ഥാവകാശം റെവന്യുവകു പ്പില്‍ നിലനിര്‍ത്തി നിബന്ധനകളോടെ കൈവശാവകാശം ജയില്‍ വകുപ്പിന് കൈമാറിയത്.1.6221 ഹെക്ടര്‍ സ്ഥലമാണ് സ്‌പെഷ്യല്‍ സബ്ജയില്‍ നിര്‍മിക്കുന്നതിനായി കൈമാറിയത്.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതോടെ ഭൂമി മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് പാര്‍പ്പിട സമുച്ചയം,സ്റ്റേഡിയം പോലെയുള്ള വിവിധ വികസന പദ്ധതികള്‍ക്ക് വിനിയോഗിക്കാനായി നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു.ഭൂമി കൈമാറിയ നടപടി പുന: പരിശോധിക്കണമെ ന്നാ വശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയും നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറും രംഗത്തെത്തിയിരുന്നു.ജയില്‍ വകുപ്പിന് ഭൂമി കൈമാറിയ നടപടി റദ്ദാക്കണമെന്നും നഗരസഭയുടെ വികസ നത്തിനു സ്ഥലം വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എ യും നഗരസഭയും മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്ത് നല്‍കി യിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!