അലനല്ലൂര്‍: കടുവാ ഭീതിയൊഴിയാതെ നില്‍ക്കുന്ന ഉപ്പുകുളത്ത് വന പാലകര്‍ക്കു മുന്നില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ എത്തി. കഴി ഞ്ഞ ദിവസം പുലിയെ കണ്ടതായി പറയുന്ന പൊന്‍പാറയില്‍ തിങ്ക ളാഴ്ച്ച വൈകീട്ട് അഞ്ചരയോടെ എത്തിയ വനപാലകര്‍ക്കു മുന്നിലാ ണ് നാട്ടുകാര്‍ തടിച്ചു കൂടിയത്.പാലക്കയം ഡെപ്യൂട്ടി റേഞ്ച് ഫോസ്റ്റ് ഓഫീസര്‍ സി.സുമേഷിന്റെ നേതൃത്വത്തിലുള്ള എട്ടും പൊന്‍പാറ ഫോറസ്റ്റ് ഔട്ട് പോസ്റ്റിലെ നാലു വനപാലകരാണ് സ്ഥലത്തെത്തി യി രുന്നത്.പോലീസും സ്ഥലത്തെത്തിയിരുന്നു.ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചത് കടുവയാണെന്ന് വനംവകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടും കടുവയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാ രോ പിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം സമീ പത്തെ പലയിടങ്ങളിലായി കടുവയെയും പുലിയെയും നാട്ടുകാര്‍ കാണാനിടയായിട്ടും വനംവകുപ്പ് അനാസ്ഥവെടിയുന്നില്ലെന്നും മനുഷ്യജീവിന് യാതൊരു വിലയും കല്‍പ്പിക്കുന്നില്ലെന്നും നാട്ടു കാര്‍ കുറ്റപ്പെടുത്തി.ചൊവ്വാഴ്ച്ച നാട്ടുകല്‍ സി.ഐയുടെ സാന്നി ധ്യത്തില്‍ ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് നാട്ടുകാര്‍ പ്രതിഷേധ മവസാനിപ്പിച്ചത്.