അഗളി: ഗൂളിക്കടവ് മലവാരത്ത് നിന്നും ചന്ദന മരം മുറിച്ച് കടത്തു ന്നതിനിടെ മൂന്ന് യുവാക്കള്‍ വനംവകുപ്പിന്റെ പിടിയിലായി.ഒരാള്‍ രക്ഷപ്പെട്ടു.കോഴിക്കൂടം സ്വദേശികളായ രതീഷ് (26),ശിവകുമാര്‍ (20)യോബ് (25) എന്നിവരാണ് അറസ്റ്റിലായത്.ജയകുമാറാണ് രക്ഷ പ്പെട്ടത്.ഗൂളിക്കടവ് ക്യാമ്പ് ഷെഡ്ഡിലെ ജീവനക്കാര്‍ പട്രോളിംഗ് നട ത്തുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ചന്ദനക്കടത്ത് പിടി കൂടിയത്.മലവാരത്ത് നിന്നും ഒരു ചന്ദനമരം മുറിച്ച് നാലു കഷ്ണങ്ങ ളാക്കി രതീഷിന്റെ ഓട്ടോറിക്ഷയില്‍ കടത്തുന്നതിനിടെ സംശയാ സ്പദമായ സാഹചര്യത്തിലാണ് പിടികൂടിയത്.ഇതിനിടെ ശിവകുമാ റും ജയകുമാറും രക്ഷപ്പെടുകയായിരുന്നു.പിന്നീടാണ് ശിവകുമാറി നെ കോഴിക്കൂടത്ത് നിന്നും പിടികൂടിയതെന്ന് വനംവകുപ്പ് അധികൃ തര്‍ അറിയിച്ചു.ഗൂളിക്കടവ് ക്യാമ്പ് ഷെഡ്ഡ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീ സര്‍ സുനില്‍ എ ഫിലിപ്പ്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അയ്യൂബ്, ഫോറ സ്റ്റ് വാച്ചര്‍മാരായ,നൂറുദ്ധീന്‍,ശരവണന്‍ എന്നിവരടങ്ങുന്ന സംഘമാ ണ് പ്രതികളെ പിടികൂടിയത് .ഒമ്മല ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ജയചന്ദ്രന്റെ നേതൃത്വത്തിലായി രുന്നു അറസ്റ്റ്.ചന്ദനമരങ്ങളും ആയുധവും ഓട്ടോറിക്ഷയും കസ്റ്റഡി യിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ചന്ദനം കടത്തുന്നതിനിടെ രണ്ട് പേരെ പുതൂര്‍ വനംവകുപ്പ് അധികൃതരും പിടികൂടിയിരുന്നു.