അഗളി: കേരള വനം വന്യജീവി വകുപ്പ് സൈലന്റ് വാലി ഡിവിഷ നിലെ അമ്പലപ്പാറ മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ,മണ്ണാര്‍ക്കാട് ഡിവി ഷന്‍ പരിധിയിലെ ആനക്കട്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കെട്ടിട സമുച്ച യം എന്നിവയുടെ തറക്കല്ലിടല്‍ ചടങ്ങിന്റെ ഉദ്ഘാടനം വനം വന്യ ജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹി ച്ചു.മുക്കാലി ഫോറസ്റ്റ് ഡോര്‍മിറ്ററിയില്‍ നടന്ന ചടങ്ങില്‍ അഡ്വ. എന്‍ ഷംസുദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി.
മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്റേയും ചെക്ക് പോസ്റ്റ് കെട്ടിട സമുച്ചയ ത്തിന്റേയും തറക്കല്ലിടല്‍ കര്‍മ്മവും മുക്കാലി കവലയില്‍ നിന്നും ആരംഭിക്കുന്ന 350 മീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്തു പൊതുഗതാഗ ത്തിന് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനവും എന്‍ ഷംസുദ്ദീന്‍ നിര്‍വഹിച്ചുദേശീയോദ്ധ്യാനത്തിലേക്കും,വിവിധ ഊരു കളിലേക്കും എത്തി ചേരുന്നതിനുമുള്ള പ്രധാന പാതയുടെയും ആ രംഭമാണ് മുക്കാലിയില്‍ നിന്ന് ആരംഭിക്കുന്ന ഈ റോഡ്. ഈ പാത യുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ ഘട്ടമാണ് പൂര്‍ത്തീ കരിച്ചത്.
മണ്ണാര്‍ക്കാട് ഡിഎഫ്ഒ കെ എ മുഹമ്മദ് സൈനുല്‍ ആബിദീന്‍, അട്ടപ്പാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മരുതി മുരുകന്‍, കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന,വിവിധ പഞ്ചാ യത്ത് മെമ്പര്‍മാരായ വേലമ്മാള്‍,നൂറുല്‍സ്സലാം,കൃഷ്ണകുമാര്‍ എം.വി, ബിന്ദു കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.ചീഫ് ഫോറസ്റ്റ് കണ്‍സ ര്‍വേറ്റര്‍ ഈസ്റ്റേണ്‍ സര്‍ക്കിള്‍ പാലക്കാട് പി.പി പ്രമോദ് ഐ എഫ് എസ് സ്വാഗതവും സൈലന്റ് വാലി ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനാഥ് വേളൂരി നന്ദിയും പറഞ്ഞു.