കല്ലടിക്കോട്: ദേശീയപാതയില്‍ കാഞ്ഞികുളം മുതല്‍ പനയമ്പാടം വരെയുള്ള ഭാഗം അപകടങ്ങളുടെ സ്ഥിരം വേദിയായി മാറുന്നു. അടുത്ത കാലത്തായി ഈ നാലു കിലോമീറ്റര്‍ ഭാഗത്ത് നിരവധി അപകടങ്ങളാണ് സംഭവിച്ചിട്ടുള്ളത്.പാതയുടെ നിലവാരം ഉയര്‍ന്ന തോടെ ഇതുവഴി കടന്ന് പോകുന്ന വാഹനങ്ങള്‍ക്ക് വേഗക്കൂടുതലു ണ്ട്.റോഡിന്റെ ഘടനയും ഇറക്കവും വളവും നല്ലപാതയും അമിത വേഗവുമെല്ലാം അപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
മഴ സമയങ്ങളിലാണ് അപകടങ്ങള്‍ ഏറെയുമുണ്ടായിട്ടുള്ളത്. സമീ പകാലത്തായി മുപ്പതോളം വാഹനാപകടങ്ങള്‍ മേഖലയിലുണ്ടായി ട്ടുണ്ട്.ആറ് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു.തുടര്‍ച്ചയായി വാഹനാപകടമുണ്ടായ സാഹചര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. പാതയെ അപകടമുക്തമാക്കാനുള്ള നടപടി ദേശീയ പാത അതോ റിറ്റി അധികൃതരോട് മോട്ടോര്‍ വാഹനവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുള്ള തായാണ് വിവരം.ഒപ്പം വാഹനപരിശോധനയും ശക്തമാക്കിയിട്ടു ണ്ട്.
പാതയെ അപകടരഹിതമാക്കാന്‍ ക്രിയാത്മകമായ പരിഹാരമാണ് ഉണ്ടാകേണ്ടത്.അഴുക്കുചാലുകള്‍ നിര്‍മിക്കണം. പനയമ്പാടം, പാറോ ക്കോട് ഭാഗങ്ങളില്‍ കയറ്റിറക്കങ്ങള്‍ ഒഴിവാക്കി പാതയില്‍ ദൂരക്കാഴ്ച സാധ്യമാക്കണം.നവീകരണം കഴിഞ്ഞ ഭാഗങ്ങളിലെല്ലാം ഗതാഗത മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കകയും വേണം.അപകട പരമ്പ രകളെ തുടര്‍ന്ന് എംഎല്‍എ,എംപി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ദേശീയപാത അതോറിറ്റി അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടാ യിരുന്നു.ദേശീയപാതിലൂടെ യാത്ര സുരക്ഷിതമാകാന്‍ കാര്യക്ഷമ മായ നടപടികള്‍ അനിവാര്യമായി തീര്‍ന്നിരിക്കുകയാണ്.