അഗളി: അട്ടപ്പാടിയില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട വിവ രം ലഭ്യമായാല്‍ ഉടന്‍ സ്ഥലത്തെത്തി ഇടപെടല്‍ നടത്താന്‍ പോലീ സ്,ആരോഗ്യം,എക്‌സൈസ്,പട്ടിക വര്‍ഗ വകുപ്പുകളുടെ ആര്‍ആര്‍ ടി രൂപീകരിക്കാന്‍ തീരുമാനം.കോട്ടത്തറയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. കഴി ഞ്ഞ ദിവസം ജില്ലാ കലക്ടര്‍ നടത്തിയ അവലോകന യോഗത്തില്‍ മദ്യം,കുടുംബ കലഹം,സ്ത്രീ ശിശു പീഡനം,പോഷകാഹാരക്കുറവ് എന്നിവയില്‍ അടിയന്തര ഇടപെടല്‍ നടത്താന്‍ നിര്‍ദേശം നല്‍കി യതിനെ തുടര്‍ന്നണ് പ്രത്യേക യോഗം ചേര്‍ന്നത്.
പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ളവരല്ലാത്തവരുടെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യും.ഇതിനായി ഒരു കൗണ്‍സിലറുടെ സേവനം ഉപ യോഗപ്പെടത്തും.ഒരു ആംബുലന്‍സും ഉണ്ടാകും. ആവശ്യമെ ങ്കില്‍ ഡി അഡിക്ഷന്‍ നല്‍കാനും ഈ പ്രശ്‌നങ്ങളിലേക്ക് നയിച്ച വിഷയ ങ്ങള്‍ വിശകലനം ചെയ്യാനും ഇതിനായി മറ്റു വകുപ്പുകളുടെ സഹ കരണം ഉറപ്പാക്കുന്നതിനും തീരുമാനിച്ചു.അഗളി പോലീസ് സ്‌റ്റേ ഷനിലും കോട്ടത്തറ ആശുപത്രിയിലെ വിമുക്തി സെന്റര്‍ 9048 451 800 എന്ന നമ്പറിലും സേവനം ലഭ്യമാകും.
ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ പ്രഭുദാസ്,പൊതുജനാരോഗ്യ വിദഗ്ദ്ധ ഡോ.ആര്യ,അഗളി എസ് ഐ ജയപ്രസാദ്, അഗളി എക് സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ആര്‍ എസ് സുരേഷ് തുട ങ്ങിയവര്‍ പങ്കെടുത്തു.