അലനല്ലൂര്‍: കടുവാ ഭീതി നിലനില്‍ക്കുന്ന ഉപ്പു കുളത്ത് വനംവകുപ്പ് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഉപ്പുകുളം പൗരസമിതി ജീവന്‍ രക്ഷാ സമര സദസ്സ് സംഘടിപ്പിച്ചു. കിളയപ്പാടം, ചൂളി, പിലാച്ചോല, പൊന്‍പാറ എന്നീ നാലു കേന്ദ്രങ്ങളില്‍ രണ്ട് ദിവസങ്ങളിലായാണ് സമര പരിപാടി നടന്നത്. ടാപ്പിങ് തൊഴിലാളിയെ ആക്രമിച്ചത് കടു വയാണെന്ന് വനംവകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടും കടുവയെ പിടി കൂടാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെതിരെയായിരുന്നു പ്രതിഷേധം.വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടുകുണ്ടില്‍ ഉദ്ഘാടനം ചെ യ്തു. പൗരസമിതി കണ്‍വീനര്‍ മഠത്തൊടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ മാമച്ചന്‍, ട്രഷറ്റര്‍ പത്മജന്‍ മുണ്ടഞ്ചിരി, അയ്യപ്പ ന്‍ കുറുപ്പാടത്ത്, ടി.പി ഇല്യാസ്, ഇസ്മായില്‍ ആര്യാടന്‍, ഫിറോസ് ചൂളി, റാഫി, സലാം പടുകുണ്ടില്‍, സുല്‍ഫീക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.