മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ ടെസ്റ്റ് പോ സിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ടി പി ആര്‍ 5% ല്‍ താഴെ വരുന്ന കാറ്റഗറി എ യില്‍ ഉള്‍പ്പെട്ടിരിക്കുന്നത് അഞ്ച് ഗ്രാമപഞ്ചായത്തുകള്‍. പൂക്കോട്ടുകാവ്, നെല്ലിയാമ്പതി, പുതു ശ്ശേരി, തേങ്കുറിശ്ശി , ഷോളയൂര്‍ എന്നിവയാണ് എ കാറ്റഗറിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവിടങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ ഏഴ് മുതല്‍ ജൂലൈ 13 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നാളെ (ജൂലൈ 15) മുതലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ മൃണ്‍മയി ജോഷി ഉത്തരവിട്ടിട്ടുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാല് കാറ്റഗറികളായി വേര്‍തിരിക്കുന്നതില്‍ മാറ്റമില്ല. ഓരോ കാറ്റഗറിയിലും നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ തുടരും.

കാറ്റഗറിയും ഉള്‍പ്പെടുന്ന തദ്ദേശസ്ഥാപനങ്ങളും

കാറ്റഗറി (ഡി)- ടി പി ആര്‍ 15 %നു മുകളില്‍

1) അലനല്ലൂര്‍ 2) കോട്ടോപ്പാടം 3) മുതുതല 4) വണ്ടാഴി 5) ചാലിശ്ശേരി 6) തിരുമിറ്റക്കോട് 7) ഓങ്ങല്ലൂര്‍ 8) ചെര്‍പ്പുളശേരി നഗരസഭ 9) എലപ്പുള്ളി 10) പുതുക്കോട് 11) പട്ടാമ്പി നഗരസഭ 12) ചളവറ 13) കപ്പൂര്‍ 14) തൃക്കടീരി 15) പറളി 16) തൃത്താല 17) കൊപ്പം 18) പട്ടഞ്ചേരി 19) തിരുവേഗപ്പുറ 20) പിരായിരി 21) അനങ്ങനടി 22) വടക്കഞ്ചേരി 23) കുഴല്‍മന്ദം 24) ആനക്കര 25) വെള്ളിനേഴി 26) കാരാകുറിശ്ശി 27) നാഗലശേരി 28) തച്ചനാട്ടുകര 29) തരൂര്‍ 30) മേലാര്‍കോട് 31) കരിമ്പ 32) പട്ടിത്തറ

കാറ്റഗറി (സി)-ടി പി ആര്‍ 10% മുതല്‍ 15% വരെ

1) പരുതൂര്‍ 2) കരിമ്പുഴ3) പെരിങ്ങോട്ടുകുറിശ്ശി 4) കുലുക്കല്ലൂര്‍ 5) കാഞ്ഞിരപ്പുഴ 6) നല്ലേപ്പിള്ളി 7) ഒറ്റപ്പാലം നഗരസഭ 8) കുമരംപുത്തൂര്‍ 9) ഷൊര്‍ണൂര്‍ നഗരസഭ 10) കോട്ടായി 11) എരിമയൂര്‍ 12) വാണിയംകുളം 13) കണ്ണാടി 14) അമ്പലപ്പാറ 15) എലവഞ്ചേരി 16) കിഴക്കഞ്ചേരി 17) വടകരപ്പതി 18) അയിലൂര്‍ 19) വല്ലപ്പുഴ 20) അഗളി 21) കൊടുമ്പ് 22) കൊടുവായൂര്‍ 23) ലക്കിടി – പേരൂര്‍ 24) കുത്തനൂര്‍ 25) വിളയൂര്‍ 26) ശ്രീകൃഷ്ണപുരം 27) കാവശേരി 28) മണ്ണൂര്‍ 29) പൊല്‍പ്പുള്ളി 30) കേരളശ്ശേരി 31)പുതൂര്‍ 32) കടമ്പഴിപ്പുറം 33) നെന്മാറ 34) കണ്ണമ്പ്ര

കാറ്റഗറി (ബി)-ടി പി ആര്‍ 5% മുതല്‍-10% വരെ

1) പുതുനഗരം 2) തെങ്കര 3) മങ്കര 4) മാത്തൂര്‍ 5) കൊല്ലങ്കോട് 6) പുതുപ്പരിയാരം 7) കോങ്ങാട് 8) മലമ്പുഴ 9) പെരുവമ്പ് 10) പാലക്കാട് നഗരസഭ 11) മുതലമട 12) പെരുമാട്ടി 13) മണ്ണാര്‍ക്കാട് നഗരസഭ 14) നെല്ലായ 15) മരുതറോഡ് 16) എരുത്തേമ്പതി 17) അകത്തേത്തറ 18) പല്ലശന 19) ചിറ്റൂര്‍ – തത്തമംഗലം നഗരസ 20) ആലത്തൂര്‍ 21) കൊഴിഞ്ഞാമ്പാറ 22) തച്ചമ്പാറ 23) മുണ്ടൂര്‍ 24) വടവന്നൂര്‍

കാറ്റഗറി (എ)-ടി പി ആര്‍ 5% ന് താഴെ

1)പൂക്കോട്ടുകാവ് 2) നെല്ലിയാമ്പതി 3) പുതുശ്ശേരി 4) തേങ്കുറിശ്ശി 5) ഷോളയൂര്‍

വിവിധ കാറ്റഗറി അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍

*എ,ബി കാറ്റഗറികളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍, പി എസ് യു കള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, ഓട്ടോണോമസ് ഓര്‍ഗനൈസേഷനുകള്‍ എന്നിവ 100% ജീവനക്കാരെയും സി കാറ്റഗറിയില്‍പ്പെട്ടവ 50% ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കും.

*എ, ബി, സി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ നേരത്തെ അനുവദിച്ചത് പ്രകാരമുള്ള കടകള്‍ക്ക് രാത്രി എട്ട് വരെ പ്രവര്‍ത്തിക്കാം. എ കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ എല്ലാ കടകള്‍ക്കും തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ട് വരെയും ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ടവയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും സി കാറ്റഗറി യില്‍ ഉള്‍പ്പെട്ടവയ്ക്ക് വെള്ളിയാഴ്ചയും
തുറന്ന് പ്രവൃത്തിക്കാം.

*കാറ്റഗറി ഡി യില്‍ ഉള്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടപ്പാക്കിയിട്ടുള്ള പ്രത്യേക കര്‍ശന നിയന്ത്രണങ്ങള്‍ ആഴ്ചയില്‍ എല്ലാ ദിവസവും നടപ്പാക്കും.

*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തില്‍ രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.

*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ അടുത്ത ശാരീരിക സമ്പര്‍ക്കമില്ലാത്ത ഇന്‍ഡോര്‍ ഗെയ്മുകള്‍ക്കും, ജിമ്മുകള്‍ക്കും എ സി ഒഴിവാക്കി പ്രവര്‍ത്തിക്കാവുന്നതാണ്. വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ഒരേ സമയം 20പേരില്‍ കുടുതല്‍ അനുവദിക്കുന്നതല്ല.

*എ, ബി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമവും ടൂറിസം മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. ഇവിടുത്തെ ജീവനക്കാര്‍ വാക്സിന്‍ ഒന്നാം ഡോസെങ്കിലും എടുത്തിരിക്കണം. വാക്സിന്‍ ഒന്നാം ഡോസെങ്കിലും എടുത്തവര്‍ക്കോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്കോ മാത്രമേ പ്രവേശനം അനുവദിക്കാവു.

*ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാം. ശനിയാഴ്ച(ജൂലൈ 17) ബാങ്കുകളും മറ്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും അവധിയായിരിക്കും

*ശനി(ജൂലൈ 17), ഞായര്‍(ജൂലൈ 18) ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണായിരിക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!