കോട്ടോപ്പാടം: മഴക്കാലം കഴിഞ്ഞാല്‍ ടാറിങ് ആരംഭിക്കാനിരിക്കെ ആര്യമ്പാവ് കോട്ടോപ്പാടം പാത നന്നാക്കുന്നത് തങ്ങളുടെ ശ്രമഫല മായാണെന്ന് വരുത്തി തീര്‍ക്കാന്‍ ഡിവൈഎഫ്‌ഐ ആര്യമ്പാവ് റോ ഡ് കമ്മിറ്റി ശ്രമിക്കുന്നത് അപഹാസ്യമാണെന്ന് യൂത്ത് ലീഗ് ആര്യ മ്പാവ് റോഡ് കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.തകര്‍ന്ന് കിടന്നി രുന്ന ആര്യമ്പാവ് – കോട്ടോപ്പാടം പാത വര്‍ഷങ്ങള്‍ക്കു മുമ്പ് ബിഎം ആന്‍ഡ് ബിസി ചെയ്ത് മനോഹരമാക്കിയത് എന്‍ ഷംസുദ്ദീന്‍ എം എല്‍എയുടെ ശ്രമഫലമായാണ്.ഇപ്പോള്‍ കേടുപാടുകള്‍ സംഭവിച്ച പ്പോള്‍ എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപണികള്‍ക്കായി 25 ലക്ഷം രൂപ ഫണ്ട് വകയിരുത്തി യിട്ടുണ്ട്.
ആര്യമ്പാവ് പാതയോട് അടുത്ത് സ്ഥിതി ചെയ്യുന്ന കോട്ടോപ്പാടം വെ ള്ളരിപ്പാറ വടശ്ശേരിപ്പുറം റോഡിനും എംഎല്‍എ ഇരുപത് ലക്ഷം അനുവദിച്ചിട്ടുണ്ട്.ഇതിന് ഭരണാനുമതി ലഭിക്കുകയും ടെണ്ടറാവു കയും ചെയ്തിട്ടുണ്ട്.മഴമാറിയാല്‍ പ്രവൃത്തി ആരംഭിക്കും. മഴക്കാല ത്ത് ടാറിങ് നടക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം.എംഎല്‍എ താല്‍ പ്പര്യമെടുത്ത് കൊണ്ട് വരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പിതൃ ത്വം ഏറ്റെടുക്കുന്ന ആര്യമ്പാവ് റോഡ് ഡിവൈഎഫ്‌ഐയുടെ രാഷ്ട്രീയ നാടകം പ്രദേശവാസികള്‍ തിരിച്ചറിയുമെന്ന് യൂത്ത്‌ലീഗ് ശാഖ പ്രസിഡന്റ് സാലിം സി,സെക്രട്ടറി കെപി അഫ്‌ലഹ്,ട്രഷറര്‍ ഷാഫി എന്നിവര്‍ അറിയിച്ചു.
കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ കോട്ടോപ്പാടം ഭാഗ ത്ത് നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കാന്‍ എളുപ്പത്തില്‍ എത്താന്‍ കഴിയുന്നതാണ് കോട്ടോപ്പാടം ആര്യമ്പാവ് പാത.ചരക്കു വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ ദിനംപ്രതി കടന്ന് പോകു ന്ന പാതയുടെ ശോച്യാവസ്ഥ യാത്രക്കാരെ വലയ്ക്കുന്നുണ്ട്. മഴക്കാ ലമായതോടെ പാതയിലെ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന തും ദുരിതമാകുന്നു.എത്രയും വേഗം പാത ഗതാഗത യോഗ്യമാക്കണ മെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്‌ഐ കോട്ടോപ്പാടം ആര്യമ്പാവ് റോഡ് കമ്മിറ്റി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിന് നിവേ ദനം നല്‍കിയത്.
