എടത്തനാട്ടുകര: ഉപ്പുകുളത്ത് പരിഭ്രാന്തി പരത്തി വിഹരിക്കുന്ന കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് ഉപ്പുകുളം പൗരസമിതി വി.കെ ശ്രീകണ്ഠൻ എം.പി, ജില്ലാ കളക്ടർ മൃൺമയി ജോഷി, സി. സി.എഫ് എന്നിവർക്ക് നിവേദനം നൽകി. പ്രദേശത്തെ നിലവിലെ സാഹചര്യവും കടുവയെ പിടിക്കൂടേണ്ടതിൻ്റെ ആവശ്യകതയും പൗരസമിതി ഭാരവാഹികൾ ശ്രദ്ധയിൽപ്പെടുത്തി. വാർഡ് അംഗം ബഷീർ പടുകുണ്ടിൽ, പൗരസമിതി അംഗങ്ങളായ മഠത്തൊടി അബൂബക്കർ, ജോണി കൈതമറ്റം എന്നിവരാണ് നിവേദനം നൽകി യത്. ഒരാഴ്ച്ചക്കിടെ ഒരാളെ കടുവ ആക്രമിക്കുകയും രണ്ട് പേർ കടുവയെ കാണുന്ന സാഹചര്യവും ഉണ്ടായി. ടാപ്പിങ് തൊഴിലാളി യെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് തന്നെ സ്ഥി രീകരിച്ചിട്ടും കെണിസ്ഥാപിക്കാത്തത് വനംവകുപ്പിൻ്റെ അനാസ്ഥ യാണ് കാണിക്കുന്നതെന്നും ജനങ്ങളിലെ പരിഭ്രാന്തി കണക്കിലെ ടുത്ത് കെണി സ്ഥാപിച്ച് കടുവയെ പിടികൂടാനാവശ്യമായ അടിയ ന്തര നടപടികൾ സ്വീകരിക്കണമെന്നും പൗരസമിതി ഭാരവാഹി കൾ പറഞ്ഞു.