കർഷകർ ദുരിതത്തിൽ
അലനല്ലൂർ: തിരുവിഴാംകുന്ന് കരടിയോട്ടിൽ തുടർച്ചയായുണ്ടാകു ന്ന കാട്ടാനകളുടെ താണ്ഡവത്തിൽ ദുരിതത്തിലായി കർഷകർ. ഒരാഴ്ച്ചക്കുള്ളിൽ ആയിരത്തിലധികം വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചയോടെ തോട്ടപായി പാടശേഖരത്തിറ ങ്ങിയ കാട്ടാനകൾ ഓടക്കുഴി ഷാഫിയുടെ 400 കുലച്ച വാഴകൾ നശിപ്പിച്ചു. ഓണവിപണി ലക്ഷ്യമാക്കി വിളവെടുക്കാൻ വെച്ച വാഴകളാണ് നിമിഷ നേരം കൊണ്ട് നശിച്ചതെന്നും നാലു ലക്ഷം രൂപയുടെ നാശനഷ്ട്ടമാണ് ഉണ്ടായതെന്നും ഷാഫി പറഞ്ഞു. പാലോ ളി ഹംസപ്പുവിൻ്റെ 400 ഓളം വാഴകളും കണ്ടംപാടി ഹംസ ഹാജി, താളിയിൽ കബീർ, താളിയിൽ ഉണ്ണീൻകുട്ടി ഹാജി എന്നിവരുടെ തെങ്ങ്, കവുങ്ങ് എന്നിവയും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ നശിപ്പിച്ചിരുന്നു. തുടരെ ഉണ്ടാകുന്ന കാട്ടാനകളുടെ വിളയാട്ടത്തിൽ മലയോര കർഷകർ പൊറുതിമുട്ടുകയാണ്. രണ്ട് ആഴ്ച്ചയിലധിക മായി കരടിയോട് ഭാഗത്ത് കൃഷി നാശം വിതച്ച് വിഹരിക്കുന്ന കാ ട്ടാനകളെ ഉൾകാട്ടിലേക്ക് തുരത്താനാവശ്യമായ നടപടികൾ അധി കൃതർ സ്വീകരിക്കണമെന്നും കൃഷി നാശം വനംവകുപ്പിനെ അറി യിച്ചാൽ പരിഹാരത്തിന് പകരം പരിഹാസമാണ് പറുപടിയെന്നും കർഷകർ പറഞ്ഞു.