കോട്ടോപ്പാടം:കോട്ടോപ്പാടത്ത് നിന്നും ആര്യമ്പാവിലേക്ക് പോകുന്ന പാതയുടെ തകര്‍ച്ച യാത്രക്കാരെ വലയ്ക്കുന്നു.കുമരംപുത്തൂര്‍ ഒലി പ്പുഴ സംസ്ഥാന പാതയില്‍കോട്ടോപ്പാടം ഭാഗത്ത് നിന്ന് കോഴിക്കോട് പാലക്കാട് ദേശീയപാതയിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന മാര്‍ഗമാണ് ഈ പാത.ചരക്കു വാഹനങ്ങളടക്കം ദിനം പ്രതി നിരവ ധി വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുന്നുണ്ട്.

പാത ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകളേറെയായി.അടുത്തിടെ പാതയോരം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പാത തകര്‍ന്നു കിടക്കുന്നതി നാല്‍ ക്ലേശകരമാണ് ഇതുവഴിയുള്ള യാത്ര.മഴക്കാലമായതോടെ പാതയിലെ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും അപകട ഭീ തിയുയര്‍ത്തുകയാണ്.

എത്രയും വേഗം പാത ഗതാഗത യോഗ്യമാക്കുന്നതിന് നടപടി സ്വീക രിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കോട്ടോപ്പാടം ആര്യമ്പാ വ് റോഡ് യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അനീസ് പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം മണ്ണാര്‍ക്കാട് എക്‌സിക്യുട്ടീവ് എഞ്ചീനീയ ര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.ഡിവൈഎഫ്‌ഐ യൂണിറ്റ് വൈസ് പ്രസിഡന്റ് റാഷിദ്,ട്രഷറര്‍ ഹാഷിഫ്,ഇക്ബാല്‍,ആഷിഖ്,യാന്‍സര്‍ എന്നിവര്‍ പങ്കെടുത്തു.വിഷയത്തല്‍ വേഗത്തില്‍ പരിഹാരം കാണാ മെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചതായി ഡിവൈഎഫ് ഐ ഭാരവാഹികള്‍ അറിയിച്ചു.
