അലനല്ലൂര്‍: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നാളെ മുതല്‍ ഇനി ഒരു അറിയിപ്പു ണ്ടാകുന്നതു വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.അവശ്യസാധനങ്ങള്‍ വില്‍ ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാ ണ് പ്രവര്‍ത്തനാനുമതി.കെട്ടിട നിര്‍മാണ സാമഗ്രികള്‍,തേങ്ങാ കച്ച വടം,റബ്ബര്‍ വ്യാപാരം തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട സാധനങ്ങ ള്‍ വില്‍ക്കുന്ന കടകള്‍ക്കും ഈ സമയപരിധിയില്‍ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ ഭക്ഷണ സാധനങ്ങള്‍ പാഴ്‌സലായി മാത്രം നല്‍കാം.പഞ്ചായത്തിന് അകത്തേ ക്കും പുറത്തേക്കും പ്രവേശനം ഒരു വഴിയിലൂടെ മാത്രമായിരിക്കും. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ നിയമ നടപടികള്‍ നേരിടേ ണ്ടി വരുമെന്നും ഗ്രാമ പഞ്ചായത്ത് ഭരണസമിതി മുന്നറിയിപ്പ് നല്‍കി.വാരാന്ത്യങ്ങളിലുള്ള നിയന്ത്രണങ്ങള്‍ അതേ പടി തുടരും.
നിലവില്‍ 25.5 ആണ് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ടെസ്റ്റ് പോ സിറ്റിവിറ്റി നിരക്ക്.ഡി കാറ്റഗറിയിലാണ് പഞ്ചായത്ത് ഉള്‍പ്പെട്ടിരി ക്കുന്നത്.കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായ ഉയര്‍ന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ പരിശോധന നടപടികളും വര്‍ധി പ്പിച്ചിരുന്നു.15 ഓളം കേന്ദ്രങ്ങളില്‍ മാസ് ആന്റിജന്‍ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു.ആവശ്യമെങ്കില്‍ ഇനിയും ക്യാമ്പു കള്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അലനല്ലൂര്‍ പിപിഎച്ച് ഓഡിറ്റോറിയത്തില്‍ വച്ച് വരുന്ന വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ സൗജന്യ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടക്കും.300 പേരെയാണ് പരിശോധിക്കുക.ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കമുണ്ടാകുന്ന വ്യാപാരികള്‍,വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍,ഓട്ടോ റിക്ഷാ തൊഴിലാളികള്‍,ചുമട്ട് തൊഴിലാളികള്‍ എന്നിവര്‍ക്ക് ക്യാമ്പില്‍ മുന്‍ഗണന ലഭിക്കും.
കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കം മുതല്‍ തന്നെ അലനല്ലൂര്‍ പഞ്ചായത്തില്‍ രോഗവ്യാപനം രൂക്ഷമായിരുന്നു.ഈ വര്‍ഷം മൂവാ യിരത്തിനടുത്ത് ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.31 പേര്‍ മരിച്ചു.നിലവില്‍ 250നടുത്ത് ആളുകളാണ് കോവിഡ് ബാധിത രായി കഴിയുന്നത്.നിലവില്‍ വീടുകളില്‍ നിന്നുള്ള രോഗവ്യാപനമാ ണ് കൂടുതലും.വീട്ടില്‍ ഒരാള്‍ പോസിറ്റീവായാല്‍ സുരക്ഷിതമായ സാഹചര്യങ്ങളില്ലാത്തവര്‍ പഞ്ചായത്തിന്റെ കരുതല്‍ വാസ കേന്ദ്ര ങ്ങളിലേക്ക് മാറണമെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അഭ്യര്‍ ത്ഥിച്ചു.നാലുകണ്ടത്താണ് പഞ്ചായത്തിന്റെ കരുതല്‍ വാസ കേന്ദ്ര മുള്ളത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലതയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.വൈസ് പ്രസിഡന്റ് കെ ഹംസ,സ്ഥിരം സമിതി അധ്യക്ഷരായ അനിത വിത്തനോട്ടില്‍, ലൈല ഷാജഹാന്‍,നാട്ടുകല്‍ പോലീസ്,ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.