മണ്ണാര്‍ക്കാട്:കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും തൊഴി ലാളികളും കോവിഡ് കാലത്ത് നേരിടുന്ന പ്രതിസന്ധികളും പ്രയാ സങ്ങളും ചൂണ്ടിക്കാട്ടി ആള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ യ്ക്ക് നിവേദനം നല്‍കി.പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് സം സ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി ഉള്‍പ്പടെ മന്ത്രിമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു.ഇതിന്റെ രണ്ടാംഘട്ടം എന്ന നിലയ്ക്ക് സംസ്ഥാനത്തെ 140 എംഎല്‍എമാര്‍ക്കും നിവേദനം നല്‍കുന്നതിന് ജില്ലാ കമ്മിറ്റികള്‍ മുഖേന മേഖല കമ്മറ്റിക്ക് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ണാര്‍ക്കാട് എംഎല്‍എ യ്ക്കും നിവേദനം നല്‍കിയത്.മേഖല രക്ഷാധികാരിയും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഫിറോസ് ബാബു,മേഖല പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ കെ മന്‍സൂര്‍,ജനറല്‍ സെക്രട്ടറി ജയന്‍ ജ്യോതി,ട്രഷറര്‍ വിനയന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്.
ഹാളുകളുടെ വലിപ്പത്തിന് അനുസരിച്ച് കോവിഡ് മാനദണ്ഡം പാ ലിച്ച് കല്ല്യാണങ്ങള്‍ക്കും മറ്റു ആഘോഷ പരിപാടികള്‍ക്കും കാറ്റ റിംഗ് നടത്താനുള്ള അനുവാദം നല്‍കുക, കാറ്ററിംഗ് വ്യവസായ മായി ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ ധനകാര്യസ്ഥാപനങ്ങളായ സഹ കരണ ബാങ്ക്,കേരള ബാങ്ക് എന്നിവയില്‍ നിന്നും സ്വന്തം ജാമ്യത്തി ല്‍ വായ്പകള്‍ അനുവദിക്കുക,ചെറിയ പലിശയോടു കൂടി അടയ്ക്കാ നുള്ള നിര്‍ദേശങ്ങള്‍ നല്‍കുക,കാറ്ററിംഗ് മേഖലയിലെ തൊഴിലാളി കളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുക, കോ വിഡ് കാലയളവിലെ വൈദ്യുതി ബില്ലില്‍ ഫിക്‌സഡ് ചാര്‍ജ്ജ് ഒഴി വാക്കുക,വൈദ്യുതി കുടിശ്ശിക വരുത്തിയിട്ടുള്ള കാറ്ററിംഗ് സ്ഥാപ നങ്ങളില്‍ കുടിശ്ശിക തവണ വ്യവസ്ഥിയല്‍ അടക്കാനുള്ള അനുവാ ദം നല്‍കുക,ചെറുകിട വ്യവസായത്തിന് കീഴില്‍ വരുന്ന എല്ലാ ആനുകൂല്ല്യങ്ങളും കാറ്ററിംഗ് വ്യവസായത്തിന് നല്‍കുകതുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നിവേദ നത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന്ന് വേണ്ടി ഇടപെടുമെന്നും, വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരു മെന്നും എം എല്‍ എ പറഞ്ഞതായി എകെസിഎ മേഖല ഭാരവാഹി കള്‍ അറിയിച്ചു.