മണ്ണാര്‍ക്കാട്: ലോകോത്തര നിലവാരത്തിലുള്ള ഓപ്പറേഷന്‍ തിയേറ്റ റും ഐസിയുവുമൊരുക്കി കാര്‍ഡിയാക് സര്‍ജറി വിഭാഗം മദര്‍ കെ യര്‍ ഹോസ്പിറ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു.വെഞ്ചരിപ്പു കര്‍മ്മം പാല ക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ്ബ് മാനത്തോടത്ത് നിര്‍വ്വഹിച്ചു.
വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങള്‍ സജ്ജീകരിച്ച കേരളത്തിലെ തന്നെ ഏറ്റവും മികച്ച കാര്‍ഡിയാക് സര്‍ജറി വിഭാഗമാണ് മദര്‍ കെയര്‍ ആശുപത്രിയിലുള്ളത്. ബൈപ്പാ സ് ശസ്ത്രക്രിയ പോലുള്ള വിദഗ്ദ്ധചികിത്സക്കായി ഇനി പാലക്കാട് ജില്ലയിലുള്ളവര്‍ക്ക് മറ്റു ജില്ലകളെ ആശ്രയിക്കേണ്ടി വരില്ല. കാര്‍ഡി യാക് സര്‍ജറി വിഭാഗത്തില്‍ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തി പരിചയമുള്ള പ്രമുഖ കാര്‍ഡിയാക് സര്‍ജന്‍ ഡോ.എസ്‌കെ വര്‍മ്മ യാണ് മദര്‍കെയര്‍ കാര്‍ഡിയാക് സര്‍ജറി വിഭാഗത്തിന്റെ മേധാവി. പ്രമുഖ കാര്‍ഡിയോളജിസ്റ്റായ ഡോ ജോര്‍ജ്ജ് ജേക്കബ്ബിന്റെ നേതൃ ത്വത്തില്‍ കാര്‍ജിയോളജി വിഭാഗം,ആന്‍ജിയോ പ്ലാസ്റ്റി എന്നിവ രണ്ട് വര്‍ഷമായി ആശുപത്രിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
എന്‍എബിഎച്ച് അംഗീകാരം ലഭിച്ചതിനാല്‍ മികച്ചരീതിയിലുള്ള ചികിത്സ രോഗികള്‍ക്ക് ലഭ്യമാകുന്നു.ന്യൂറോ സര്‍ജറി,യൂറോളജി, ഗ്യാസ്‌ട്രോ,ന്യൂറോളജി,മറ്റ് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.ആര്‍സിബിവൈ,കാസ്പ് കാ ര്‍ഡുള്ളവര്‍ക്ക് സൗജന്യ ചികിത്സ എല്ലാ വിഭാഗങ്ങളിലും ലഭ്യമാണ്.
നവീകരിച്ച ആധുനിക ഫാര്‍മസിയുടെ ഉദ്ഘാടനവും നടന്നു.മദര്‍ കെയര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഷാജി മുല്ലപ്പള്ളി,ചീഫ് കാര്‍ഡിയാക് സര്‍ജന്‍ ഡോ.എസ് കെ വര്‍മ്മ,കാര്‍ഡിയോളിസ്റ്റ് ഡോ.ജോര്‍ജ്ജ് ജേക്കബ്ബ്,മെഡിക്കല്‍ സൂപ്രണ്ട് ഡോ.മുബാറക്ക് മൊയ്ദീന്‍,മണ്ണാര്‍ക്കാട് ഫെറോന വികാരി ഫാ.ഡോ.ജോര്‍ജ്ജ് തുരുത്തിപ്പള്ളി,ആശുപത്രി ജനറല്‍ മാനേജര്‍ റിന്റോ തോമസ്, അഡ്മിനിസ്‌ട്രേറ്റര്‍ വിനോദ് നായര്‍,പിആര്‍ഒ മാനേജര്‍ രാജീവ് എം,ഓപ്പറേഷന്‍സ് കോ ഓര്‍ഡിനേറ്റര്‍ ബിനീഷ് എന്നിവര്‍ സംബന്ധിച്ചു.