മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിക്ക് കീഴില്‍ ഇന്ന് വാക്‌സിന്‍ വിത രണത്തിന് അറിയിച്ചിരുന്ന സമയത്തിന് മുന്നേ ടോക്കണ്‍ നല്‍കിയ അധികൃതരുടെ നടപടി പ്രതിഷേധത്തിന് ഇടയാക്കി.ഇന്ന് 500 പേര്‍ ക്ക് കോവിഷീല്‍ഡ്‌ വാക്‌സിന്‍ നല്‍കുമെന്നാണ് ആശുപത്രി അധി കൃതര്‍ അറിയി ച്ചിരുന്നത്.ഇതില്‍ 100 ഡോസിനായി ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനും 400 ഡോസ് സ്‌പോ ട്ടായി നല്‍കുമെന്നായിരുന്നു അറിയിപ്പ്.സ്‌പോട്ട് വാക്‌സിനേഷന് ടോക്കണ്‍ വിതരണം ഇന്ന് രാവിലെ എട്ടു മണി മുതല്‍ വാക്‌സിനേ ഷന്‍ കേന്ദ്രമായ നെല്ലിപ്പുഴ ഡിഎച്ച്എസ്എസി ല്‍ ആരംഭിക്കുമെന്നാ യിരുന്നു അറിയിപ്പ്.എന്നാല്‍ ഇതിനു വിപ രീതമായി എട്ട് മണിക്ക് മുന്നേ ടോക്കണ്‍ വിതരണം ചെയ്യുകയാ യിരുന്നു.

അറിയിച്ചിരുന്ന സമയത്ത് എത്തിയവര്‍ക്ക് ടോക്കണ്‍ ലഭിക്കാതെ വന്നതോടെ ഇവര്‍ ബഹളം വെച്ചു.പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.സമയക്രമം പാലിച്ചെത്തിയ പ്രായമായവര്‍ ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ക്കാണ് വാക്‌സിന്‍ ലഭിക്കാതെ നിരാശരാ യി മടങ്ങേണ്ടി വന്നത്. എന്നാല്‍ ആളുകള്‍ നേരത്തെ വന്നതിനാല്‍ തിരക്കൊഴിവാക്കാന്‍ വേണ്ടിയാണ് ടോക്കണ്‍ നേരത്തെ നല്‍കിയ തെന്നാണ് അധികൃതരുടെ വിശദീകരണം.കുറ്റമറ്റ രീതിയില്‍ വാക്‌സിന്‍ വിതരണം നടത്താന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും താലൂക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ടോക്കണ്‍ വിതരണത്തിലുണ്ടായ വീഴ്ചക്കെതിരെ വിവിധ രാഷ്ട്രീയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.താലൂക്ക് ആശു പത്രിയില്‍ ടോക്കണ്‍ വിതരണവുമായ ബന്ധപ്പെട്ട് ഉയര്‍ന്ന പരാതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ ആവശ്യപ്പെട്ടു.കുറച്ചു നാളുക ളായി ആശുപത്രി നാഥനില്ലാ സ്ഥാപനമായി മാറിയിട്ടുണ്ടെന്നും നഗരസഭയിലെ ജനപ്രതിനിധികളെ പോലും മാനിക്കാതെ ചില വ്യക്തികളുടെ തന്നിഷ്ടങ്ങളാണ് അവിടെ നടക്കുന്നതെന്നും ഗഫൂര്‍ കോല്‍ക്കളത്തില്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.മികച്ച പ്രവര്‍ത്ത നം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം പോലും കളങ്ക പ്പെടുത്തുന്ന തരത്തിലുള്ള സമീപനമാണ് താലൂക്ക് ആശുപത്രി അധികൃതരുടേതെന്നും ഗഫൂര്‍ കോല്‍ക്കളത്തില്‍ പറഞ്ഞു.

അറിയിച്ചിരുന്ന സമയത്തിനു മുമ്പേ ടോക്കണ്‍ കൊടുത്ത് തീര്‍ത്തത് ആരുടെ തീരുമാന പ്രകാരമാണെന്ന് താലൂക്ക് ആശുപത്രി അധികൃ തരും നഗരസഭയും വ്യക്തമാക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി മണ്ണാര്‍ ക്കാട് മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ ആവശ്യപ്പെട്ടു.

വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേടും അട്ടിമറിയും അന്വേഷി ക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!