മണ്ണാര്‍ക്കാട്:മുണ്ടേക്കരാട് കൊന്നക്കോടുള്ള സര്‍ക്കാര്‍ ഭൂമിയില്‍ സബ് ജയില്‍ നിര്‍മിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് യുഡിഎഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ക മ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പകരം സ്ഥലം നഗ രസഭയിലെ പിഎംഎവൈ ലൈഫ് ഭവന പദ്ധതിയിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിനും നഗര സഭയുടെ ഇതര വികസന പദ്ധതികള്‍ക്കുമായി വിട്ട് നല്‍കണം.

മുണ്ടേക്കരാട് പ്രദേശത്ത് ജലസേചന വകുപ്പിന് കീഴില്‍ നിലവില്‍ ഉപയോഗിക്കാതെ ഒഴിഞ്ഞ് കിടക്കുന്ന ഏഴേക്കറിലധികം സ്ഥലം നഗരസഭയ്ക്ക് സ്‌റ്റേഡിയം നിര്‍മിക്കുന്നതിനും മറ്റു വികസന പ്രവ ര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കാന്‍ അനുവാദം ലഭി ക്കുന്നതിന് പഞ്ചായത്ത് ഭരണകാലത്തും പിന്നീട് നഗരസഭയായതിന് ശേഷം 2019ലും പലതവണ അപേക്ഷിച്ചിട്ടുണ്ട്.അട്ടപ്പാടിയില്‍ നടന്ന മുഖ്യ മന്ത്രിയുടെ പരാതി പരിഹാര അദാലത്തില്‍ വച്ച് അന്നത്തെ ജല വിഭവ വകുപ്പ് മന്ത്രിയായിരുന്ന കെ കൃഷ്ണന്‍കുട്ടിക്ക് എന്‍ ഷംസുദ്ദീ ന്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അപേക്ഷ നല്‍കുകയും അനുഭാവപൂര്‍വ്വം പരിഗ ണിക്കാമെന്ന് ഉറപ്പ് നല്‍കിയതുമാണ്.

നഗരസഭ പരിധിയില്‍ ഭവന നിര്‍മാണത്തിനോ,വികസന പ്രവര്‍ത്ത നങ്ങള്‍ക്കോ നഗരസഭക്ക് സ്വന്തമായി ഭൂമി ലഭ്യമല്ല.നിലവിലെ സാ മ്പത്തികശേഷി അനുസരിച്ച് സ്വകാര്യ വ്യക്തികളില്‍ നിന്നും ഭൂമി വാങ്ങുന്നതിന് പരിമിതികളുള്ളതിനാല്‍ മുമ്പ് കാഞ്ഞിരപ്പുഴ പ്രൊജ ക്ടിന്റെ ഡമ്പിംഗ് യൂണിറ്റായി ഉപയോഗിച്ചു വന്നിരുന്നതും ഇപ്പോള്‍ പൂര്‍ണമായും ഉപയോഗശൂന്യമായിട്ടുളളതുമായ സ്ഥലം സര്‍ക്കാര്‍ അനുമതിയോടെ ലഭ്യമായാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോ ജനപ്രദമാകും.ജയില്‍ നിര്‍മാണ തീരുമാനത്തില്‍ സര്‍ക്കാര്‍ പുനര്‍ ചിന്തനത്തിന് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം സമരപരിപാ ടികളുമായി രംഗത്തിറങ്ങുമെന്നും യുഡിഎഫ് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍ മാന്‍ ടിഎ സലാം മാസ്റ്റര്‍,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്കത്തലി,നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സി മുഹമ്മദ് ബഷീര്‍,ഡിസിസി മെമ്പര്‍ ബാലകൃഷ്ണന്‍ എന്ന ബാലു എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!