വിതരണോദ്ഘാടനം ജൂണ്‍ 21ന് പാലക്കാട്ട്
മണ്ണാര്‍ക്കാട്: കോവിഡ് ബാധിച്ച് പ്രതിസന്ധിയിലായ ക്ഷീരകര്‍ഷ കര്‍ക്ക് കാലിത്തീറ്റ സൗജന്യ കാലിത്തീറ്റ വിതരണം ചെയ്യും. ജില്ലയി ലെ വിവിധ പ്രദേശങ്ങളിലായി പ്രതിസന്ധിയിലകപ്പെട്ട 530 ക്ഷീര കര്‍ഷകര്‍ക്കുള്ള സഹായമാണ് നല്‍കുന്നത്. കോവിഡ് പ്രതിസന്ധി യില്‍ ക്ഷീരസംഘത്തില്‍ പാല്‍ നല്‍കാന്‍ കഴിയാതെ സാമ്പത്തിക നഷ്ടം നേരിട്ട ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിനായി 100 കിലോ ഗ്രാം (2 ബാഗ്) കാലിത്തീറ്റ വീതം സൗജന്യമായി നല്‍കും.
ആദ്യഘട്ടത്തില്‍ ആകെ 53 ടണ്‍ കാലിത്തീറ്റയാണ് സൗജന്യമായി നല്‍കുക.കോവിഡ് മൂലം മരണപ്പെട്ട ക്ഷീര കര്‍ഷകരില്‍ അഞ്ച് പേരുടെ ആശ്രിതര്‍ക്ക് 10000 രൂപ വീതവും നല്‍കും. വിവിധ ക്ഷീര സഹകരണ സംഘങ്ങള്‍, മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കു ന്ന സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ മുഖേനയാണ് സഹായങ്ങ ള്‍ ലഭ്യമാക്കുന്നത്. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജില്ലാ ദുരന്തനിവാരണ കമ്മിറ്റിയുടെ തീരുമാനത്തി ന്റെ അടിസ്ഥാനത്തിലാണ് സഹായം നല്‍കുന്നത്.
വിതരണോദ്ഘാടനം ജൂണ്‍ 21ന് രാവിലെ 10:30 ന് നിയമസഭാ സ്പീക്ക ര്‍ എം.ബി രാജേഷ് നിര്‍വഹിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാ ളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാവും. മരണപ്പെട്ട ക്ഷീര കര്‍ഷകരുടെ ആ ശ്രിതര്‍ക്കുള്ള ധനസഹായ വിതരണം മില്‍മ മലബാര്‍ മേഖലാ യൂ ണിയന്‍ ചെയര്‍മാന്‍ കെ.എസ് മണി നിര്‍വഹിക്കും.ത്രിതല പഞ്ചായ ത്ത് പ്രതിനിധികള്‍, സഹകാരികള്‍, ഉദ്യോഗസ്ഥര്‍, ക്ഷീരസംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.