അഗളി: കോവിഡ് വാക്‌സിന്‍ നല്‍കാന്‍ അട്ടപ്പാടിയിലെ മുരുഗള ഊ രിലേക്ക് ഭവാനിപ്പുഴ മുറിച്ച് കടന്ന പോയ ആരോഗ്യപ്രവര്‍ത്തകരെ വികെ ശ്രീകണ്ഠന്‍ എംപി നേരില്‍ കണ്ട് അഭിനന്ദിച്ചു.പുതൂര്‍ പ്രാഥമി ക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യ,ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍ സുനില്‍ വാസു,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൈജു, ഡ്രൈവര്‍ സജേഷ് എന്നിവരെയാണ് അഭിനന്ദിച്ചത്.കോവിഡിനെ പ്രതിരോധിക്കാന്‍ പ്രതിബന്ധങ്ങളെ വകവെയ്ക്കാതെ ജീവന്‍ പണയം വെച്ചും നടത്തുന്ന സേവനത്തിന്റെ നേര്‍സാക്ഷ്യമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയതെന്ന് എം പി പറഞ്ഞു.പുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയാണ് അദ്ദേഹം അഭിന ന്ദിച്ചത്.
കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടി നിറഞ്ഞൊഴുകുന്ന ഭവാ നിപ്പുഴ മുറിച്ച് കടന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ മുരുഗള ഊരിലെ ത്തി വാക്‌സിന്‍ നല്‍കിയത്.20 വീടുകളുള്ള മുരുഗള ഊരിലേക്കെ ത്തല്‍ അത്ര എളുപ്പമല്ല.ആറുകിലോമീറ്റര്‍ കാട്ടുപാതയിലൂടെയും പിന്നെ എട്ടുകിലോമീറ്റര്‍ വീതി കുറഞ്ഞ പാതയില്‍ ജീപ്പിലും യാത്ര ചെയ്ത് വേണം ഊരിലെത്താന്‍.മഴക്കാലത്ത് ഭവാനിപ്പുഴ കരകവി ഞ്ഞാല്‍ ഒറ്റപ്പെടുന്ന ഊരാണ്.ഇവിടേക്കാണ് ദുര്‍ഘടവഴികള്‍ താണ്ടി വാക്‌സിനുമായി ഡോക്ടര്‍ സുകന്യയുടെ നേതൃത്വത്തിലുള്ള സംഘ മെത്തിയത്.ആരോഗ്യ പ്രവര്‍ത്തകരുടെ സാഹസിക യാത്ര സാമൂ ഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.