വാര്‍ഡ് മെമ്പര്‍ അധികൃതര്‍ക്ക് നിവേദനം സമര്‍പ്പിച്ചു
കോട്ടോപ്പാടം: കൈവശ രേഖയുണ്ടായിട്ടും കോട്ടോപ്പാടം പഞ്ചായ ത്തിലെ കൊടുവാളിപ്പുറത്ത് റവന്യു പുറമ്പോക്ക് ഭൂമിയില്‍ താമസി ക്കുന്ന 18 കുടുംബങ്ങളുടെ പട്ടയത്തിനായുള്ള കാത്തിരിപ്പിന് ഇനി യും അറുതിയായില്ല.പട്ടയമില്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ആനുകൂല്ല്യങ്ങള്‍ ലഭിക്കാതെ അവഗണനയു ടെ പുറമ്പോക്കില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് നിര്‍ധന കുടുംബങ്ങള്‍.മറ്റൊരിടത്തും ഭൂമിയില്ലാത്തതിനാലാണ് കഴിഞ്ഞ നാല് പതിറ്റാണ്ടു കാലത്തോളമായി ഇവര്‍ കൊടുവാളിപ്പുറത്തെ പുറമ്പോക്കില്‍ താമസിച്ച് പേരുന്നത്.
1972 മുതല്‍ ഈ സ്ഥലം വനംവകുപ്പിന്റെ കൈവശമാണെന്നാണ് വനംവകുപ്പ് പറയുന്നത്.റെവന്യു പുറമ്പോക്കാണെന്ന് കുടുംബങ്ങ ളും.ഇവിടെ താമസിക്കാന്‍ 1992ല്‍ ജില്ലാ കലക്ടറുടെ നിര്‍ദേശപ്ര കാരം കൈവശരേഖ നല്‍കിയിട്ടുണ്ട്.സ്ഥലത്ത് മരം മുറി,ക്രയവി ക്രയം ചെയ്യുന്നതിനോ ഒന്നിനും അധികാരമില്ലെന്നാണ് കലക്ടറുടെ ഉത്തരവിലുള്ളത്.റേഷന്‍ കാര്‍ഡ്,വെദ്യുതി കണക്ഷന്‍,വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ എന്നിവ നടത്താം.പൊതു ആവശ്യം വന്നാല്‍ സ്ഥലം തിരിച്ചേല്‍പ്പിക്കാനും വ്യവസ്ഥയുണ്ടത്രേ.റവന്യു വകുപ്പ് കൈവശ രേഖ നല്‍കിയിട്ടുണ്ടെങ്കിലും വനംവകുപ്പ് അവകാശം ഉന്നയിച്ച് വരാറുണ്ടെന്ന് കുടുംബങ്ങള്‍ പറയുന്നു.
വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിയ്ക്ക് പട്ടയം നല്‍കാന്‍ കഴിയി ല്ലെങ്കില്‍ മറ്റെവിടെയങ്കിലും പുനരധിവസിപ്പിക്കണമെന്നാണ് ആ വശ്യം.ഇവിടെയുള്ള വീടുകളുടെ സ്ഥിതിയും മോശമാണ്.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലുണ്ടായ ലോക്ക് ഡൗണും ഇവ രുടെ പ്രതിസന്ധികള്‍ മൂര്‍ച്ഛിപ്പിച്ചിട്ടുണ്ട്.കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണ മെന്നാവശ്യപ്പെട്ട് വനം റെവന്യു വകുപ്പ് മന്ത്രിമാര്‍,എംഎല്‍എ,ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചതായി വാര്‍ഡ് മെമ്പര്‍ മുത്തനില്‍ റഫീന റഷീദ് അറിയിച്ചു.