മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയില്‍ കറങ്ങി നടക്കുന്ന പുലി നാട്ടുകാരു ടെ ഉറക്കം കെടുത്തുന്നു.ഒരാഴ്ചക്കിടെ മൂന്നിടങ്ങളിലാണ് പുലിയുടെ സാന്നിദ്ധ്യമുണ്ടായിരിക്കുന്നത്.കഴിഞ്ഞ ആഴ്ചയില്‍ പള്ളിപ്പടി, കാ ണിവായില്‍ പ്രദേശത്ത് പുലിയെത്തിയിരുന്നു.കാണിവായില്‍ കള പ്പുരക്കല്‍ ഏലിയാമ്മയുടെ വീട്ടിലെ കൂട്ടില്‍ കെട്ടിയിരുന്ന ഗര്‍ഭി ണിയായ ആടിനെ പുലി കടിച്ച് കൊന്നിരുന്നു.ഇവരുടെ വളര്‍ത്തുനാ യേയും പുലി പിടിച്ചിരുന്നു.പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനിലെ വന പാലകര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തുകയും ജാഗ്രത നിര്‍ദേശം നല്‍ കുകയും ചെയ്തു.രാത്രി പുറത്തിറങ്ങി നടക്കരുതെന്നും വീടുകളില്‍ ലൈറ്റ് ഇട്ടുവെക്കണമെന്നാണ് വനപാലകര്‍ നിര്‍ദേശിച്ചത്.

ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപ ത്തെ ബസ് സ്റ്റാന്റിലും പുലിയെത്തി.പുലര്‍ച്ചെ രണ്ടരയോടെ ഇവി ടെ പുലിയ കണ്ടതായാണ് സ്ഥലത്ത് തട്ടുകട നടത്തുന്ന സുലൈമാന്‍ പറയുന്നത്.സ്ട്രീറ്റ് ലൈറ്റിടാന്‍ പോയ സമയത്താണ് പുലിയെ കണ്ട തേ്രത.സ്ഥലത്ത് വന്യജീവിയുടെ കാല്‍പ്പാടുകളും പതിഞ്ഞിട്ടുണ്ട്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനപാലകരെത്തി പരി ശോധന നടത്തി.കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചതായി കാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡ ന്റും വാര്‍ഡുമെമ്പറുമായ സിദ്ദീഖ് ചോപ്പോടന്‍ പറഞ്ഞു.രണ്ട് ദിവ സം നിരീക്ഷണം നടത്തി പ്രദേശത്ത് ക്യാമറ കെണി സ്ഥാപിക്കാ നാണ് വനംവകുപ്പിന്റെ നീക്കം.

ഇന്ന് പുലര്‍ച്ചെ ബസ് സ്റ്റാന്റില്‍ കണ്ട പുലി ആളൊഴിഞ്ഞ് കിടക്കു ന്ന ക്വാര്‍ട്ടേഴ്‌സിലേക്ക് കയറി പോയെന്നാണ് പറയപ്പെടുന്നത്. കെ പിഐപിയുടെ പഴയ ക്വാര്‍ട്ടേഴ്‌സുകള്‍ കാട് മൂടി കിടക്കുകയാണ്. ജനസഞ്ചാരമുള്ള സ്ഥലങ്ങളില്‍ കഴിഞ്ഞ തവണ പഞ്ചായത്ത് ഇട പെട്ട് തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വൃത്തിയാക്കിയിരുന്നു. വന്യജീവി വിഹരിക്കുന്ന സാഹചര്യത്തില്‍ ക്വാര്‍ട്ടേഴ്‌സിന് ചുറ്റും വളര്‍ന്ന് നില്‍ക്കുന്ന പൊന്തക്കാടുകള്‍ വെട്ടിവൃത്തിയാക്കാന്‍ അധി കൃതര്‍ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് സിദ്ദീഖ് ചോപ്പോടന്‍ ആവശ്യപ്പെട്ടു.അതേസമയം തുടര്‍ച്ചയായു ണ്ടായ പുലിയുടെ സാന്നിദ്ധ്യം ജനങ്ങളുടെ ഭീതിയും ഇരട്ടിപ്പിച്ചിട്ടു ണ്ട്.ഏകദേശം മൂന്ന് കിലോ മീറ്റര്‍ ചുറ്റളവിലാണ് ദിവസങ്ങളുടെ ഇടവേളയില്‍ പുലിയെ കണ്ടിരിക്കുന്നത്.വാക്കോടന്‍,പിച്ചളമുണ്ട വനമേഖലയില്‍ നിന്നുമായിരിക്കാം വന്യജീവിയെത്തിയതെന്നാണ് കരുതുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!