കോട്ടോപ്പാടം: മഴക്കാല രോഗങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യ ത്തോടെ പുറ്റാനിക്കാട് അംഗന്‍വാടിയും പരിസവരും സന്തോഷ് ലൈബ്രറി അക്ഷര സേനയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടന്ന ശുചീകരണ പ്രവര്‍ത്തനം ലൈബ്രറി പ്രസിഡണ്ട്. സി. മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു കെ. രാമകൃഷ്ണന്‍ അധ്യക്ഷനായി. അക്ഷര സേനാഗം ങ്ങളായ സുനില്‍ ചള്ളപ്പുറത്ത് ,മുഹമ്മദ് സാനിജ് കക്കൂത്ത്, പരിസരവാസികളായ സുരേഷ് സി.പി ,രാജന്‍ രാധാകൃഷ്ണന്‍ വി. മിഥുന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.
