അലനല്ലൂര്‍: ലോക് ഡൗണ്‍ കാരണം വിദ്യാലയം അടച്ചിട്ടിരിക്കുക യാണെങ്കിലും അധ്യയനവര്‍ഷം ആരംഭിച്ചത് മുതല്‍ മുണ്ടക്കുന്നി ലെ എഎല്‍പി സ്‌കൂളില്‍ അസംബ്ലിക്ക് മുടക്കമില്ല.എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ കൃത്യം 10.30ന് വിദ്യാലയത്തിലെ അസം ബ്ലി നടക്കും.ഓണ്‍ലൈന്‍ വഴി.മേലധികാരികളുടെ നിര്‍ദേശപ്രകാ രം ജൂണ്‍ രണ്ട് മുതലാണ് ഓണ്‍ലൈന്‍ അസംബ്ലി നടത്തി വരുന്നത്.
ഓരോ ദിവസവും ഓരോ ക്ലാസ്സുകളിലുള്ളവര്‍ക്കാണ് ചുമതല. അത ത് ക്ലാസ്സുകളിലെ അധ്യാപകന്‍ അസംബ്ലി ലീഡറായി മേല്‍നോട്ടം വഹിക്കും.പ്രാര്‍ത്ഥന,പ്രതിജ്ഞ,പത്രം വായന,ഡയറി വായന, പ്രധാ ന അധ്യാപകന്റെ അഭിസംബോധന,പൊതു നിര്‍ദേശങ്ങള്‍ സമര്‍ പ്പിക്കാന്‍ മറ്റു അധ്യാപകര്‍ക്ക് അവസരം,ദേശീയ ഗാനം എന്നിങ്ങനെ ഓണ്‍ലൈനിലാണെങ്കിലും ചിട്ടയോടെയാണ് അസംബ്ലി.
രാവിലെ കുളിച്ചൊരുങ്ങി നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ് സ്‌കൂളിലെ ത്തി അസംബ്ലി കൂടി ക്ലാസ്സിലേക്ക് പോകുന്ന പ്രതീതിയും ചിട്ടയും വിദ്യാര്‍ത്ഥികളില്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നതായി അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.ഓണ്‍ലൈന്‍ അസംബ്ലി കഴിഞ്ഞാല്‍ വിദ്യാര്‍ ത്ഥികള്‍ നേരെ പഠന മുറിയിലെത്തി പഠനകാര്യങ്ങളില്‍ വ്യാപൃ തരാകുന്നുവെന്ന രക്ഷിതാക്കളുടെ പ്രതികരണം അധ്യാപകര്‍ക്കും ആവേശം പകരുന്നുണ്ട്.
തുടക്കത്തില്‍ ഓണ്‍ലൈന്‍ വഴി അസംബ്ലി സാധ്യമാകുമോയെന്ന് സംശയിച്ചിടത്ത് ഗൂഗ്ള്‍ മീറ്റിലൂടെ 100 അംഗങ്ങള്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ അംസബ്ലി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പുതിയ അനുഭവമാകുകയാണ്.