അലനല്ലൂര്‍:കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി നോട്ടുബുക്കുകള്‍ അലനല്ലൂര്‍ സഹകരണ അര്‍ബ്ബന്‍ ക്രെഡിറ്റ് സൊസൈറ്റിയിലും ലഭ്യ മാകും.വളരെ കുറഞ്ഞ നിരക്കില്‍.സംഘത്തിന്റെ അലനല്ലൂരിലെ ഹെഡ് ഓഫീസിലും എടത്തനാട്ടുകരയിലെ ബ്രാഞ്ചിലും ത്രിവേണി നോട്ട് ബുക്കുകളുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. കോവി ഡ് കാലത്ത് നോട്ടു ബുക്കുകള്‍ വാങ്ങാന്‍ പുറത്തിറങ്ങാനാകാതെ വിഷമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകാനാണ് നോട്ടു ബുക്കുകളുടെ വില്‍പ്പനയിലും സംഘം ശ്രദ്ധ കേന്ദ്രീകരിച്ചിരി ക്കു ന്നത്.വിപണി വിലയില്‍ നിന്നും അഞ്ച് രൂപ കുറവിലാണ് നല്‍കുന്ന തെന്നും സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്നും സംഘം പ്രസിഡന്റ് വി അജിത് കുമാര്‍,സെക്രട്ടറി ഒ.വി ബിനേഷ് എന്നിവര്‍ അറിയിച്ചു.കൂടുതല്‍ ഓര്‍ഡറുണ്ടെങ്കില്‍ ഹോം ഡെലിവറിയായി എത്തിച്ച് നല്‍കുമെ ന്നും സംഘം അധികൃതര്‍ വ്യക്തമാക്കി.