മണ്ണാര്‍ക്കാട്: ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സം യുക്ത ട്രേഡ് യൂണിയന്‍ ധര്‍ണ നടത്തി.മണ്ണാര്‍ക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരം സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി ഉദ്ഘാടനം ചെയ്തു.പരമശിവന്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ അയ്യപ്പന്‍, ഹൈദരാലി, എം.കൃഷ്ണ കുമാര്‍ , ഷിഹാബ് പള്ളത്ത്, കെ.പി ജയരാജ്, ടി.ആര്‍ സബാസ്റ്റ്യന്‍ , ഹക്കീം മണ്ണാര്‍ക്കാട്, ശശി, അജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്.ടി.യു നേതാവ് നാസര്‍ പാതാക്കര സ്വാഗതവും ഐ.എന്‍.ടി.യു. സി ഭാരവാഹി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

കോട്ടോപ്പാടം: ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാ പിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ആര്യമ്പാവ് പോസ്റ്റ് ഓഫീസിന് മുന്നില്‍ സമരം നടത്തി.സിപിഎം മണ്ണാര്‍ക്കാട് ഏരിയ സെന്റര്‍ അഗം കെ എന്‍ സുശീല ഉദ്ഘാടനം ചെയ്തു.എം അവറ,മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

ലക്ഷദ്വീപില്‍നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പൗരാവകാശ ലംഘന നടപടികള്‍ അവസാനിപ്പിക്കുക, പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത തൊഴിലാ ളി സമരസമിതി തെങ്കര മേഖലാ കമ്മറ്റി തെങ്കര പോസ്റ്റ് ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ആനമൂളി അധ്യക്ഷത വഹിച്ചു. കെ.കുമാരന്‍, കെ.ശിവദാസന്‍, സാ വിത്രി, അലി, അബ്ദുള്‍ സലാം, കെ. ഹമീദ്, മുത്തുട്ടി കന്തിപ്പുഴ തുടങ്ങിയവര്‍ സംബന്ധിച്ചു.
അലനല്ലൂർ: കേന്ദ്ര സർക്കാറിൻ്റെ ഭരണഘടന ജനവിരുദ്ധ നടപടികൾക്കെതിരെ ലക്ഷ്യദ്വീപിന് ഐക്യദാർഢ്യവുമായി സംയുക്ത ട്രേഡ് യൂണിയൻ പ്രതിഷേധ സമരം നടത്തി. അലനല്ലൂർ ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ നടന്ന പ്രതിഷേധ സമരം എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ടോമി തോമസ് അധ്യക്ഷത വഹിച്ചു. കെ.രവികുമാർ, രാജു പുറ്റാനിശ്ശേരി, കെ.ടി ഹംസപ്പ, നവാസ്, അബ്ദുൽ റഫീക്ക് എന്നിവർ സംബന്ധിച്ചു.
