അലനല്ലൂര്‍:കനത്ത കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വീട് തകര്‍ന്നു. അലനല്ലൂര്‍ ചളവ ചേലേക്കോടന്‍ അബ്ബാസിന്റെ വീടാണ് തകര്‍ന്ന ത്.വെള്ളിയാഴ്ച വൈകീട്ട് ആറ്് മണിയോടെയായിരുന്നു സംഭവം. കാറ്റത്ത് കടപുഴകിയ തെങ്ങ് വീടിന്റെ മേല്‍ക്കൂരക്ക് മുകളില്‍ പതിക്കുകയായിരുന്നു.ആളപായമില്ല.സംഭവ സമയത്ത് അബ്ബാസും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്.
ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വാര്‍ ഡ് മെമ്പര്‍ പി രഞ്ജിത് സ്ഥലം സന്ദര്‍ശിച്ചു.ബ്ന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചതി ന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരത്തിനാവശ്യമായ നടപടിക ള്‍ അടിയന്തരമായി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി യതായി രഞ്ജിത് അറിയിച്ചു.