മണ്ണാര്‍ക്കാട്:ഓര്‍മ്മ കലാ സാഹിത്യ വേദി ജന സേവന പ്രവര്‍ത്ത നങ്ങളുടെ ഭാഗമായി രൂപീകരിച്ച ‘ ഓര്‍മ്മ സ്‌നേഹസ്പര്‍ശം’ പ്രവര്‍ ത്തന പരിപാടിയുടെ ഉദ്ഘാടനം മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനി ലേയ്ക്ക് കുടിവെള്ളം നല്‍കി നിര്‍വ്വഹിച്ചു.സ്റ്റേഷന്‍ പി.ആര്‍.ഒ. അജയകുമാര്‍ കുടിവെള്ളം ഏറ്റുവാങ്ങി.മണ്ണാര്‍ക്കാട് മുനിസിപ്പാ ലിറ്റിയുടെ സമൂഹ അടുക്കളയിലേയ്ക്കുള്ള ഭക്ഷണ സാധനങ്ങള്‍ നഗരസഭയ്ക്ക് വേണ്ടി ശ്രീവത്സനും ഏറ്റുവാങ്ങി.പ്രസിഡണ്ട് സുധാകരന്‍ മണ്ണാര്‍ക്കാട്, സെക്രട്ടറി എം.കെ.ഹരിദാസ് . ട്രഷറര്‍ എ.രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്കി.