കാഞ്ഞിരപ്പുഴ: ഇന്ധന വിലയില്‍ കേന്ദ്ര സംസ്ഥാന നികുതി ഭാര ത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞിരപ്പുഴ മണ്ഡലം കമ്മിറ്റി ടാക്‌സ് പേ ബാക്ക് സമരം നടത്തി.ഇന്ധനം നിറയക്കാനെ ത്തിയ സാധാരണക്കാര്‍ക്ക് പെട്രോളിയം നികുതി തിരിച്ച് നല്‍കി യായിരുന്നു പ്രതിഷേധം.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും സേവാദള്‍ ജില്ലാ ചെയര്‍മാനുമായ ചെറൂട്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ കാരക്കാട്ട് അധ്യക്ഷനായി.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റഫീഖ്,മുന്‍ മണ്ഡലം പ്രസിഡന്റുമാരായ ലിറാര്‍,വരുണ്‍ദാസ്, യൂ ത്ത് കോണ്‍ഗ്രസ് നേതാക്കളായ ഗിസാന്‍ മുഹമ്മദ്,ഷാഫി കാഞ്ഞിര ക്കടയന്‍,നജുമുദ്ധീന്‍,മൊയ്തുണ്ണി കരി്പനോട്ടില്‍ എന്നിവര്‍ സംസാ രിച്ചു.
