അഗളി:അട്ടപ്പാടി ഊരുകളില്‍ കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്ത നങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി അവലോകന യോഗം ചേര്‍ന്നു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ,ഐ.റ്റി.ഡി.പി, കില എന്നിവരുടെ സഹകരണ ത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നത്. ഷോളയൂര്‍ പഞ്ചായത്തില്‍ 88 ശതമാനം വാക്‌സിനേഷന്‍ കഴിഞ്ഞ തായി ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിതേഷ് അറിയി ച്ചു. വാക്‌സിനേഷനായി മറ്റ് പഞ്ചായത്തുകളിലെ ഊരുകളില്‍ മുന്‍ ഗണനാക്രമത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് പുതൂ ര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പല ഊരുകളിലും രാത്രി വൈകിയും നേരിട്ട് എത്തി വാക്‌സിനേഷന്‍ എടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അട്ടപ്പാടി ട്രൈബല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് പറഞ്ഞു. അട്ടപ്പാടിയിലെ ആരോഗ്യ പ്രവര്‍ത്തകരെ യോഗത്തില്‍ പ്രത്യേകം അഭിനന്ദിച്ചു. മുള്ളി ഊര് കേന്ദ്രീകരിച്ച് ആര്‍.ആര്‍.ടി. പ്രവര്‍ത്തകരു ടെ സേവനം ശക്തിപ്പെടുത്താനും വിദൂര ഊരുകളില്‍ വാക്‌സിനേ ഷന്‍, മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോ ഗത്തില്‍ തീരുമാനമായി.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ അട്ടപ്പാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ.മാത്യു അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ അംബിക ലക്ഷ്മണന്‍, രാമമൂര്‍ത്തി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജിതേഷ്, ജോസ് പനക്കാമറ്റം, ജി.രാധാകൃഷ്ണന്‍ , മരുതന്‍, സെക്രട്ടറിമാരായ മുരുകേഷ് ബാബു, സാജന്‍ കില പ്രോഗ്രാം കോ – ഓര്‍ഡിനേറ്റര്‍ എസ്.ഉമേഷ്, റിസോഴ്‌സ് പേഴസണ്‍ കെ.പ്രതാപന്‍, ജി.ഇ.ഒ.തങ്കമാന്‍ എന്നിവര്‍ പങ്കെടുത്തു.