അഗളി :അട്ടപ്പാടി മേലെ മുള്ളി ഊരില്‍ ട്രൈബല്‍ എംപ്ലോയീസ് സംഘടന അമികോസ് യൂത്ത് ക്ലബ്ബിന്റെ സഹായത്തോടെ അണുന ശീകരണം നടത്തി.കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അണുനശീകരണം നടത്തിയത്. ഊരിലെ കുടിവെള്ള പ്രശ്‌നത്തിനും സംഘടന ഇടപെട്ട് പരിഹാരം കണ്ടു.തഹസില്‍ദാര്‍ ശ്രീജിത്ത് ഊര് സന്ദര്‍ ശിച്ചു.സംഘടന പ്രസി ഡന്റ് രവികുമാര്‍,സെക്രട്ടറി എകെ ചന്ദ്രന്‍ ജോയിന്റ് സെക്രട്ടറി ധര്‍മന്‍,വൈസ് പ്രസിഡന്റ് രംഗസ്വാ മി, ട്രഷറര്‍ രംഗസ്വാമി,മുരുകേശന്‍,മൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.